കൊല്ലത്ത് അപകടത്തിൽപ്പെട്ട് രക്തംവാർന്ന് റോഡിൽ കിടന്ന യുവാവിന് രക്ഷകനായി ധനമന്ത്രി കെ എൻ ബാലഗോപാൽ

kn balagopal

കൊല്ലം കടപ്പാക്കട റെയിൽവേ ഓവർ ബ്രിഡ്ജിന് മുകളിൽ പരിക്കേറ്റ് രക്തം വാർന്ന് റോഡിൽ കിടന്ന ബൈക്ക് യാത്രികന് രക്ഷകനായി മന്ത്രി കെ എൻ ബാലഗോപാൽ. അയത്തിൽ സ്വദേശി ഗ്ലാഡ് വിനാണ് മന്ത്രി രക്ഷകനായത്.

ഇന്നലെ രാത്രി പത്തുമണിക്കാണ് സംഭവം. കൊല്ലത്തെ എൽ ഡി എഫ് യോഗം കഴിഞ്ഞ് മന്ത്രി കൊല്ലത്ത് നിന്നും കൊട്ടാരക്കരയിലേക്ക് മടങ്ങവേയാണ് യുവാവിനെ കാണുന്നത്. രക്തം വാർന്ന് റോഡിൽ കിടക്കുന്നത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ വാഹനം നിർത്തി പുറത്തിറങ്ങിയ മന്ത്രി കൺട്രോൾ റൂമിൽ നിന്നും പൊലീസിനെ വിളിച്ചുവരുത്തി യുവാവിനൊപ്പം ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.

ALSO READ: നിയമപരമായി ശരിയായ സ്ഥാനാർത്ഥികളെ നിർത്താൻ പോലും ശേഷിയില്ലാത്ത ഒരു പാർട്ടി എങ്ങനെയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുന്നത്: മന്ത്രി വി ശിവൻകുട്ടി

ബൈക്കിൽ സഞ്ചരിച്ച ഗ്ലാഡ് വിൻ ജിമ്മിൽ പോയി മടങ്ങിവരുന്ന വഴി ഉറങ്ങിപോയതാണ് അപകടകാരണം. തലയ്ക്കും കൈക്കും പരിക്കേറ്റ ഗ്ലാഡ് വിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News