
ക്ലാപ്പനയില്‍ സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ജീനിയസ്സ് ക്ലബ് ഇരുപതാം വാര്‍ഷികം ആഘോഷിച്ചു. ചടങ്ങിനോടനുബദ്ധിച്ച് ക്ലബ്ബിലെ പ്രവര്‍ത്തകനായിരുന്ന സുനിലിന്റെ സ്മരണയ്ക്കായി ക്ലാപ്പനയുടെ ജീവികാരുണ്യ രംഗത്ത് സംഭാവന ചെയ്യുന്ന ആംബുലന്‍സിന്റെ പ്രഖ്യാപനം മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍ നിര്‍വഹിച്ചു. ശിരസ്സ് ഭംഗിയില്‍ ഓച്ചിറയില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന വജ്ര തേജോമുഖന്റെ ശില്പി പ്രിജിത് ശിവപ്രസാദിനെ മന്ത്രി സജി ചെറിയാന്‍ ആദരിച്ചു. ചടങ്ങില്‍ ഗുരുനാഥമ്മാരെ സി ആര്‍ മഹേഷ് എംഎല്‍എയും പ്രതിഭകളെ ജില്ലാ പഞ്ചായത്ത് അംഗം അനില്‍ എസ് കല്ലേലിഭാഗവും ആദരിച്ചു,.
ഓച്ചിറ 28 ആം ഓണത്തിന് വ്യത്യസ്ഥതയിലും കൊത്തുപണിയിലും മുന്‍പില്‍ നില്‍ക്കുന്ന വജ്രതേജോമുഖനെ കെട്ടി അലങ്കരിച്ച് ഓച്ചിറയില്‍ എത്തിക്കുന്നത് ജീനിയസ് ക്ലബ്ബാണ്. ഓച്ചിറ 28 ആം ഓണത്തിനോട് അനുബന്ധിച്ചു 40 ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടികളാണ് ജീനിയസ് ക്ലബ്ബിന്റ നേതൃത്വത്തില്‍ നടത്തിയത്.
Also read – ശബരിമല സന്ദര്‍ശനം; രാഷ്ട്രപതി ദ്രൗപതി മുര്‍മു ഈ മാസം 22ന് കേരളത്തില്‍ എത്തും
മുഴുവന്‍ ദിവസവും രാവിലെയും വൈകിട്ടും ആഹാരം കൊടുത്തും എല്ലാ ദിവസവും വൈകീട്ട് കലാപരിപാടികള്‍ നടത്തിയും 40 ദിവസം നീണ്ടു നിന്ന വര്‍ണ്ണശബളമായ ആഘോഷമാക്കിയാണ് 20 ആം വാര്‍ഷികം ആഘോഷിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

