
ചലച്ചിത്ര ലോകത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ മലയാളത്തിൻ്റെ മഹാനടൻ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന ചടങ്ങിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മന്ത്രി സജി സജി ചെറിയാൻ അറിയിച്ചു.
നാളെ വൈകുന്നേരം നാലര മുതലാണ് പരിപാടി ആരംഭിക്കുക. തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചാണ് പരിപാടി നടക്കുന്നത്. 10000 പേർക്ക് ഇരിക്കാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. അല്ലാതെയും 10000 പേരെ സെൻട്രൽ സ്റ്റേഡിയത്തിന് ഉൾക്കൊള്ളാൻ സാധിക്കും. ഉദ്ഘാടനത്തിനോടനുബന്ധിച്ച് രാഗം മോഹനം എന്ന കലാസന്ധ്യയും ഉണ്ടാകും. പ്രവേശനം സൗജന്യമായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
Also read: സ്വർണ പാളി വിഷയം: അയ്യപ്പന്റെ മുതൽ ആര് കൊണ്ടുപോയാലും അവരെ പിടികൂടുമെന്ന് മന്ത്രി വി എൻ വാസവൻ
മുഖ്യമന്ത്രിയാണ് ചടങ്ങിൽ മോഹൻലാലിനെ ആദരിക്കുക. പൊലീസിന്റെ ഭാഗത്തുനിന്ന് കൃത്യമായ സുരക്ഷ ഒരുക്കും. അടൂർ ഗോപാലകൃഷ്ണൻ,
ജോഷി, രഞ്ജിനി, അംബിക എന്നിവർ പരിപാടിയിൽ വിശിഷ്ടാതിഥികളായി എത്തും. ശോഭന, മീന, ഉർവശി ഉൾപ്പെടെയുള്ള മോഹൻലാലിൻറെ നായികമാരായി അഭിനയിച്ചവരും ചടങ്ങിൽ പങ്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

