‘എന്തിന് വേണ്ടിയാണ് അടൂർ പ്രകാശും കാട്ടുകളളന്മാരും നിരവധി തവണ കാണാനെത്തിയതെന്ന വിവരം സോണിയാ ഗാന്ധിയിൽ നിന്ന് ചോദിച്ചറിയണം’: മന്ത്രി വി ശിവൻകുട്ടി

v sivankutty

ശബരിമല കേസിൽ ഹൈക്കോടതി പറഞ്ഞിട്ട് പോലും ബോധ്യപ്പെടാത്ത ഒരാളെ കേരളത്തിലുള്ളൂ എന്നും അത് പ്രതിപക്ഷ നേതാവാണെന്നും മന്ത്രി വി ശിവൻകുട്ടി. ദേവസ്വം മന്ത്രിയായിപ്പോയത് കൊണ്ട് വി എൻ വാസവൻ രാജി വെക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്തിന് വേണ്ടിയാണ് അടൂർ പ്രകാശും കാട്ടുകളളന്മാരും നിരവധി തവണ കാണാനെത്തിയതെന്ന വിവരം സോണിയാ ഗാന്ധിയിൽ നിന്ന് ചോദിച്ചറിയണമെന്നും പ്രതികൾ രണ്ട് തവണ പോയി കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അടൂര്‍ പ്രകാശ് എം പിയെ എസ്ഐടി ചോദ്യം ചെയ്തതിലും അദ്ദേഹം പ്രതികരിച്ചു. സ്വർണ്ണക്കൊള്ള ആരംഭിച്ചത് മുതൽ കേൾക്കുന്ന പേരാണ് അടൂർ പ്രകാശ് എം പിയുടേത്. സമ്മാനങ്ങൾ കൈമാറിയതടക്കമുള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത്രയധികം സുരക്ഷയുള്ള സോണിയ ഗാന്ധിയുടെ വസതിയിൽ എന്തിനാണ് പ്രതികൾ എത്തിയതെന്ന് അദ്ദേഹം ചോദിച്ചു.

ALSO READ: ‘അടൂർ പ്രകാശിനെ ചോദ്യം ചെയ്തത് രാഷ്‌ട്രീയ പ്രേരിതമെന്ന കോൺഗ്രസിൻ്റെ വാദം വസ്തുതാ വിരുദ്ധം’: ടി പി രാമകൃഷ്ണൻ

രണ്ടുവട്ടം ഈ കാട്ടു കള്ളന്മാർ സോണിയ ഗാന്ധിയുടെ വസതിയിൽ എത്തി. ഈ അവസരത്തിൽ അടൂർ പ്രകാശും ഒപ്പമുണ്ടായിരുന്നു. വാസവൻ രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നത് പോലെ, യുഡിഎഫിന്റെ കൺവീനർ സ്ഥാനത്ത് നിന്നുള്ള രാജി അടൂർ പ്രകാശിനോട് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുമോയെന്ന് മന്ത്രി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News