
ആറ്റുകാൽ പൊങ്കാലയ്ക്കു ശേഷം മാലിന്യങ്ങള്‍ മാറ്റാത്തതിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. സാധാരണഗതിയിൽ വളരെ വേഗത്തിൽ നടക്കാറുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ ഇത്തവണ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊങ്കാല കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ആറ്റുകാലിൽ ഇപ്പോഴും മാലിന്യം കെട്ടിക്കിടക്കുന്നുണ്ടെന്ന് ചിത്രങ്ങൾ ഉയർത്തിക്കാട്ടി മന്ത്രി പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ വിവാദങ്ങൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ശുചീകരണത്തിനായി 3000 അധിക ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്ന് മേയർ അറിയിച്ചിരുന്നുവെങ്കിലും, ജനങ്ങളിൽ നിന്ന് വലിയ പരാതികളാണ് ഉയരുന്നത്. പൊങ്കാലയ്ക്ക് മുന്നോടിയായി മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്ത് നടത്തിയ യോഗങ്ങളിലെ തീരുമാനങ്ങൾ അട്ടിമറിക്കാൻ ശ്രമം നടന്നോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. അതിനു വേണ്ടിയാണ് ആർഡിഒയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
ALSO READ: കോൺഗ്രസ് വിട്ട് എം.എസ് അനില്‍കുമാര്‍ ബിജെപിയിലേക്ക്; ഇരിങ്ങാലക്കുടയിൽ നേതൃത്വത്തിന് തിരിച്ചടി
ഇതിനിടെ, വിദ്യാഭ്യാസ മന്ത്രി വിദ്യാഭ്യാസ വകുപ്പിലെ കാര്യങ്ങൾ നോക്കിയാൽ മതിയെന്നുള്ള മേയറുടെ പ്രസ്താവനയ്ക്കും അദ്ദേഹം മറുപടി നൽകി. മേയർക്ക് നഗരസഭ ചട്ടങ്ങളും നിയമങ്ങളും അറിയാത്തത് കൊണ്ടാണ് ഇത്തരത്തിൽ പ്രതികരിക്കുന്നതെന്ന് മന്ത്രി മറുപടി നൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

