
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത് എന്ന് മന്ത്രി വി ശിവൻകുട്ടി. രാഷ്ട്രീയ വിഷയം മാത്രമല്ല അത്. സ്ത്രീത്വത്തിന് നേരെയുള്ള കടന്നുകയറ്റമാണ് ഈ വിഷയമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കോൺഗ്രസ് നേതൃത്വം സ്വീകരിച്ചിരിക്കുന്ന നിലപാട് ഒളിച്ചു കളിയാണ്. കോൺഗ്രസ് സസ്പെൻഡ് ചെയ്ത വ്യക്തി തന്നെ എല്ലാ പൊതുവേദികളിലും എത്തുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കുറ്റാരോപിതനായ വ്യക്തിയെ മുന്നിൽ നിർത്തി കോൺഗ്രസ് വോട്ട് ചോദിക്കുന്നു. ഇത് വോട്ടർമാരോട് ഉള്ള വെല്ലുവിളിയാണ് എന്നും മന്ത്രി അഭിപ്രായപ്പെട്ടു. കോൺഗ്രസിന്റെ അധാർമിക രാഷ്ട്രീയമാണ് ഇതിലൂടെ പുറത്തുവരുന്നത്. ജനങ്ങളെ വെല്ലുവിളിച്ചുള്ള നടപടിയിൽ ജനം മറുപടി നൽകുമെന്നാണ് പറയാനുള്ളത്. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ഞങ്ങളുടെ പാർട്ടി ആവശ്യപ്പെട്ടിട്ടില്ല എന്നും മന്ത്രി പ്രതികരിച്ചു.
പാലക്കാട് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവ വേദിയിൽ രാഹുൽ മാങ്കൂട്ടത്തിലിലുമായി വേദി പങ്കിട്ട സംഭവത്തിലും മന്ത്രി പ്രതികരിച്ചു. ഇറക്കിവിട്ടാൽ ശാസ്ത്രമേള അലങ്കോലമാകുമായിരുന്നു. കുട്ടികളെ ബാധിക്കുമായിരുന്നു. അത്തരമൊരു വേദിയാകാൻ ആഗ്രഹിച്ചിരുന്നില്ല. വേദിയിൽനിന്ന് രാഹുലിനെ നിസ്സാരമായി ഇറക്കിവിടാൻ കഴിയില്ലല്ലോ. വരാതിരിക്കുകയായിരുന്നു രാഹുൽ ചെയ്യേണ്ടത് എന്നും മന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

