
പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിൽ വി എസിൻ്റെ ചിത്രമെടുത്ത് മാറ്റിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മന്ത്രി വി ശിവൻകുട്ടി. മര്യാദകേടാണ് കാണിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. നേതൃത്വം ഇടപെട്ട് വിഷയം പരിഹരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണ മോഷണക്കേസിലും അദ്ദേഹം പ്രതികരിച്ചു. സുതാര്യമായ നിലപാടാണ് സർക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. പ്രതിപക്ഷത്തിൻ്റെ വെല്ലുവിളി ശബ്ദം കുറഞ്ഞിട്ടുണ്ട്. സോണിയ ഗാന്ധിയുടെ അടുത്ത് പോറ്റിയെ കൊണ്ടു പോയത് ആരെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടില്ല. ഒരു പ്രാവശ്യം പോയത് പ്രസാദം കൊടുക്കാനാണെന്ന് വിചാരിക്കാം. എന്നാല്‍ രണ്ടാം തവണയും പോയതിൽ ജനങ്ങൾക്ക് സംശയം ഉയർന്നാൽ തെറ്റ് പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
മറ്റത്തൂരിലെ യു ഡി എഫ് -ബി ജെ പി തിയറി കേരളത്തിൽ ആകെ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അങ്ങനെ ഒരു തിയറി തന്നെ വന്നിരിക്കുകയാണ്. കോണ്‍ഗ്രസിനോടുള്ള വിശ്വാസം പൂർണമായി ഇല്ലാതായി. കൈപ്പത്തി അടയാളത്തിൽ മത്സരിച്ച് ജയിക്കുന്നവർ കോണ്‍ഗ്രസിൽ തന്നെ നിൽക്കുമെന്ന ഉറപ്പ് നൽകാൻ പറ്റുമോയെന്ന് അദ്ദേഹം ചോദിച്ചു. വി ഡി സതീശനും ചെന്നിത്തലയ്ക്കും ആ ഉറപ്പ് നൽകാൻ പറ്റുമോ. ന്യൂനപക്ഷം വളരെ ജാഗ്രതയോടെ ഇത് കാണണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

