കിഫ്ബി മസാല ബോണ്ട് ഇടപാട്: ‘ഇ ഡി നോട്ടീസ് തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പുതിയ നീക്കം’; മന്ത്രി വി ശിവൻകുട്ടി

V SIVANKUTTY

കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും മുൻ മന്ത്രി തോമസ് ഐസക്കിനുമു‍ള്ള ഇ ഡി നോട്ടീസ് തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്ന് മന്ത്രി വി ശിവൻകുട്ടി. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് പുതിയ നീക്കമെന്ന് അദ്ദേഹം പറഞ്ഞു.ഇ ഡി നേരത്തെയും തോമസ് ഐസക്കിന് നോട്ടീസ് നൽകുകയും കോടതിയിൽ പോയി അവസാനിച്ചതുമാണ്.

ബിജെപി നിർദ്ദേശപ്രകാരമാണ് ഇ ഡി മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും നോട്ടീസ് അയച്ചിരിക്കുന്നത്. ഇത് വെറും രാഷ്ട്രീയ പ്രേരിതമാണ്. സർക്കാർ ഇക്കാര്യത്തെ നിയമപരമായി നേരിടും. കേരളത്തിലെ വികസനത്തെ തടസ്സപ്പെടുത്താനുള്ള ഇ ഡിയുടെ എല്ലാ നീക്കവും നിയമപരമായി നേരിടുമെന്ന് അദ്ദേഹം മാധ്യമത്തോട് പ്രതികരിച്ചു.

ALSO READ: അടിസ്ഥാന വികസന രംഗത്ത് നിർണ്ണായക സംഭാവന നൽകുന്ന കിഫ്ബിയെ പ്രവർത്തിക്കാൻ അനുവദിക്കാത്ത ഇ ഡി നടപടി പ്രതിഷേധാർഹം: അരുൺ കുമാർ

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാനാണ്. കേരളത്തിലെ സിപിഎം നേതാക്കളെ കുടുക്കാൻ ഇ ഡി കുറേ നാളായി പരിശ്രമം നടത്തുന്നു. അതെല്ലാം പൊളിഞ്ഞു പാളിസായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിന് അഞ്ചാറു ദിവസം മുമ്പ് നോട്ടീസുമായി ഇറങ്ങിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണിത്. ജനങ്ങൾ ഇത് പുച്ഛിച്ചു തള്ളും. തെരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങൾ മനപ്പൂർവം കൊണ്ടുവരുന്നതാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News