
വർക്കലയിൽ ട്രെയിനിൽനിന്ന് വീണ് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ശ്രീക്കുട്ടിയെ മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു.
സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും റെയിൽവേ അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഈ വിഷയത്തിൽ റെയിൽവേയ്ക്ക് നിഷേധാത്മക നിലപാട് ആണുള്ളതെന്നും അദ്ദേഹം സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോടായി പറഞ്ഞു.
‘ശ്രീകുട്ടിയുടെ ആരോഗ്യ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. സർക്കാർ ശ്രീക്കുട്ടാവശ്യമായ ചികിത്സ നൽകുന്നുണ്ട്. സംഭവത്തിൽ കേന്ദ്ര ഗവണ്മെന്റ് ഇടപെടണമെന്നും വിഷയം ഉന്നയിച്ച് കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്ത് എഴുതുമെന്നും’ മന്ത്രി വ്യക്തമാക്കി. അതേസമയം ശശി തരൂരും അടൂർ പ്രകാശും വിഷയത്തിൽ ഇതുവരെ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല എന്നും അദ്ദേഹം ഉന്നയിച്ചു.
ALSO READ: ‘തിരുവനന്തപുരത്തെ ബിജെപിയെ നയിക്കുന്നത് ഗുണ്ടാസംഘങ്ങളും മണ്ണ് മാഫിയയും’: കടകംപള്ളി സുരേന്ദ്രൻ
അതോടൊപ്പം കണ്ണൂരിൽ ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവത്തിലും മന്ത്രി പ്രതികരിച്ചു. ‘ദൃതിപിടിച്ചുള്ള എസ്‌ഐആർ നടപടികൾ മൂലം ബിഎൽഒമാർക്ക് വർക്ക് ലോഡ് ഉണ്ട്. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും ധിക്കാരപരമായ നിലപാടാണ് ഉള്ളത്. ബിഎൽഒ ജീവനൊടുക്കിയ സംഭവം ഇത്തരത്തിലുള്ള തെറ്റായ തീരുമാനങ്ങളുടെ ഫലമാണെന്നും’ മന്ത്രി പറഞ്ഞു. എസ്‌ഐആർ നടപടികൾ കാരണം സ്കൂളുകളിൽ ടീച്ചർമാർ ഇല്ലാത്ത അവസ്ഥയുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

