‘ജനങ്ങളോടൊപ്പം, ജനങ്ങൾക്കായി’; തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചാരണ പ്രവർത്തനങ്ങളുമായി മന്ത്രി വി ശിവൻകുട്ടി

V Sivankutty campaign

തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചാരണ പ്രവർത്തനങ്ങളുമായി തിരക്കിലാണ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം, കവടിയാർ വാർഡുകളിലെ വോട്ടർമാരെ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് കണ്ട് വോട്ടഭ്യർത്ഥിച്ചു.

തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥികളായ ശാസ്തമംഗലം വാർഡിലെ അമൃത ആർ, കവടിയാർ വാർഡിലെ എ. സുനിൽകുമാർ എന്നിവർക്ക്
വേണ്ടിയാണ് ഇന്ന് മന്ത്രിയുടെ നേതൃത്വത്തിൽ വീടുകൾ കയറിയത്. എൽ.ഡി.എഫ്. സർക്കാരിന്റെ ഭരണനേട്ടങ്ങളെക്കുറിച്ചും നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളെക്കുറിച്ചും ജനങ്ങളോട് നേരിട്ട് വിശദീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നമ്മുടെ സ്ഥാനാർത്ഥികളും വാർഡുകളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വികസന പദ്ധതികളെക്കുറിച്ച് വോട്ടർമാരുമായി ആശയവിനിമയം നടത്തിഎന്നും മന്ത്രി പറഞ്ഞു.

ALSO READ: വയനാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി; സീറ്റ് നിർണയത്തിൽ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിർന്ന നേതാവ് ഗോകുൽദാസ്

വികസനം മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകാനും, എന്നും ജനപക്ഷത്ത് നിൽക്കുന്ന ഭരണത്തിന് വീണ്ടും അവസരം നൽകാനും വോട്ടർമാർ ഒറ്റക്കെട്ടായി എൽ.ഡി.എഫ്. സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

ALSO READ: ‘ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്’: വിജിലൻസ് കണ്ടെത്തൽ അതീവ ഗൗരവമെന്ന് മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News