
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിയുന്ന നേപ്പാള്‍ സ്വദേശിനി ദുർഗയെ സന്ദർശിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഐസിയുവിന് പുറത്ത് നിന്ന് രോഗിയെ കണ്ടെന്നും സഹോദരനുമായും ആശുപത്രിയിലുള്ള മറ്റു കൂട്ടിരുപ്പുകാരുമായും സംസാരിച്ചെന്നും മന്ത്രി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തിയെന്ന് പറഞ്ഞ മന്ത്രി പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി നല്ല നിലയിൽ മെച്ചപ്പെടുന്നുണ്ട് എന്നും വ്യക്തമാക്കി.
പെൺകുട്ടിയിക്ക് മികച്ച ചികിത്സ തന്നെ നൽകുന്നു എന്ന് ടീം ഉറപ്പാക്കുന്നുണ്ട്. വിദഗ്ധരുടെ ടീം ദിവസവും രോഗിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുകയും ജനറല്‍ ആശുപത്രി ടീമുമായി ചര്‍ച്ച നടത്തുകയും ചെയ്യുന്നു. എറണാകുളം ജനറൽ ആശുപത്രിയിലെ ആദ്യ ഓപ്പൺ ഹാർട്ട് സർജറി മുതലുള്ള ഓർമകളും മന്ത്രി പങ്കുവെച്ചു. എംഎല്‍എ ടി.കെ. വിനോദ്, ഡിഎംഒ ഡോ. ഷീജ, കെ സോട്ടോയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ്, ആശുപത്രി സൂപ്രണ്ട് ഡോ. സഹിര്‍ഷാ എന്നിവരും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
മന്ത്രിയുടെ പോസ്റ്റ് ഇങ്ങനെ:
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിയുന്ന നേപ്പാള്‍ സ്വദേശിനിയെ സന്ദര്‍ശിച്ചു. ഐസിയുവിന് പുറത്ത് നിന്ന് രോഗിയെ കണ്ടു. സഹോദരനുമായും ആശുപത്രിയിലുള്ള മറ്റു കൂട്ടിരുപ്പുകാരുമായും കൂടിക്കാഴ്ച നടത്തി . പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി നല്ല നിലയിൽ മെച്ചപ്പെടുന്നുണ്ട്.
ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തി. മികച്ച ചികിത്സ തന്നെ നൽകുന്നു എന്ന് ടീം ഉറപ്പാക്കുന്നുണ്ട് .ജനറല്‍ ആശുപത്രി ടീമിനെ പിന്തുണച്ചുകൊണ്ട് വിദഗ്ധരുടെ ടീം ദിവസവും രോഗിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുകയും ജനറല്‍ ആശുപത്രി ടീമുമായി ചര്‍ച്ച നടത്തുകയും ചെയ്യുന്നുണ്ട്.
2021 ഡിസംബറിലാണ് ആദ്യ ഓപ്പൺ ഹാർട്ട് സർജറി എറണാകുളം ജനറൽ ആശുപത്രിയിൽ നടന്നത്. ഇന്ന് ജനറല്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ അന്നത്തെ അടിസ്ഥാന സൗകര്യം ക്രമീകരിക്കുന്നത് മുതൽ പിന്നീടിങ്ങോട്ട് ഓരോ ഘട്ടവും കെ സോട്ടോ ലൈസൻസ് നേടിയതുൾപ്പടെ മനസ്സിൽ നിറഞ്ഞു. അന്നത്തെ ടീം അംഗങ്ങളില്‍ പലരും ഇന്ന് ഹാർട്ട് ട്രാൻസ്‌പ്ലാന്റ് ടീം ലീഡ് ചെയ്യുന്നുണ്ട്. ഡോ ജോർജ് വാളൂരാൻ, ഡോ. ജിയോ പോള്‍ ഉള്‍പ്പെടെയുള്ളവര്‍. എംഎല്‍എ ശ്രീ. ടി.കെ. വിനോദ്, ഡിഎംഒ ഡോ. ഷീജ ,കെ സോട്ടോയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ നോബിൾ ഗ്രേഷ്യസ്, ആശുപത്രി സൂപ്രണ്ട് ഡോ. സഹിര്‍ഷാ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

