അൺ ഇക്കണോമിക് സ്കൂൾ, അടച്ചുപൂട്ടൽ, ഗൈഡ് വിൽപ്പന ലാഭം, തുഗ്ലക് പരിഷ്‌കാരം പൊതുവിദ്യാഭ്യാസമെന്നാൽ യുഡിഎഫിന് ഇങ്ങനെയൊക്കെയാണ്; പ്രതികരിച്ച് മന്ത്രി വീണാ ജോർജ്

minster veena george, ramesh chennithala

കൃത്യമായി സ്കൂൾ കുട്ടികൾക്ക് പാഠപുസ്തകങ്ങൾ എത്തിക്കാനുള്ള കേരള സർക്കാരിന്റെ പരിശ്രമത്തെ പുച്ഛിച്ചു തള്ളുന്ന പ്രതിപക്ഷ പ്രതികരണത്തെ ശക്തമായി അപലപിച്ച് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. ഫെയ്സ് ബുക്കിലൂടെയാണ് മന്ത്രി പ്രതികരണം അറിയിച്ചത്. ഇടത്പക്ഷം ഭരിക്കുമ്പോൾ കുട്ടികൾക്ക് അദ്ധ്യായന വർഷം ആരംഭിക്കും മുമ്പ് തന്നെ പാഠപുസ്തകം എത്തുന്നു. അതേസമയം കോൺ​ഗ്രസ് ഭരിക്കുന്ന കർ‍ണ്ണാടകയിൽ സ്കൂളുകൾ അടച്ച് പൂട്ടൽ ഭീക്ഷണിയിൽ.

കോൺ​ഗ്രസ് കേരളത്തിൽ ഭരണം കൈയ്യാളിയപ്പോൾ പഠിക്കാൻ പുസ്തകമില്ലാത്ത അവസ്ഥയായിരുന്നു. ഈ മൂന്ന് സാഹചര്യങ്ങളും ഫോട്ടോകളിലൂടെ ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പോസ്റ്റ് പ്രശ്നത്തെ തുറന്ന് കാട്ടുന്നത്. പൊതുവിദ്യാഭ്യാസമെന്നാൽ യുഡിഎഫിന് അൺ ഇക്കണോമിക് സ്കൂൾ, അടച്ചുപൂട്ടൽ, ഗൈഡ് വിൽപ്പന ലാഭം, തുഗ്ലക് പരിഷ്‌കാരം എന്നിങ്ങനെയാണെന്ന് തുടങ്ങുന്ന മന്ത്രി വീണാ ജോർജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു.

Also read : ആലിൻ ഷെറിന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് രാത്രി നടത്തും; മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു

പൊതുവിദ്യാഭ്യാസം സംബന്ധിച്ച് യുഡിഎഫ് നിഘണ്ടുവിൽ ഉള്ള ചില വാക്കുകൾ ഒന്ന് നോക്കൂ.
അൺ ഇക്കണോമിക് സ്കൂൾ
സ്കൂൾ അടച്ചുപൂട്ടൽ
ഗൈഡ് വിൽപ്പന ലാഭം
തുഗ്ലക് പരിഷ്‌കാരം

മൂന്നു ചിത്രങ്ങൾ ചേർക്കുന്നു. മറ്റൊന്നും പറയുന്നില്ല. ഈ ചിത്രങ്ങൾ തന്നെ സംസാരിക്കും.
ചിത്രം 1. 2026 കേരളം-അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തകത്തിന്‍റേയും യൂണിഫോമിന്‍റേയും സംസ്ഥാന തല വിതരണം.
ചിത്രം 2. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ നിന്ന് കഴിഞ്ഞ ദിവസം വന്ന വാർത്ത
ചിത്രം 3. 2014 കേരളം – സ്കൂള്‍ തുറന്ന് മാസങ്ങൾ കഴിഞ്ഞിട്ടും പാഠപുസ്തകം എത്തിയില്ല. ഗൈഡുകൾക്ക് വലിയ വില. ഗൈഡ് വിൽപ്പന കൂടി
.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News