ആരോ​ഗ്യമന്ത്രിക്ക് നേരെയുള്ള കെഎസ്‍യു ആക്രമണം:വി​​ദ​ഗ്ധ പരിശോധന വേണമെന്ന് മെഡിക്കൽ സംഘം

veena george

കെഎസ്‍യു ആക്രമണത്തിൽ പരുക്കേറ്റ ആരോ​ഗ്യമന്ത്രി വീണാ ജോർജിന് വിദ​ഗ്ധ പരിശോധന വേണമെന്ന് മെഡിക്കൽ സംഘം. ഇത് സംബന്ധിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്ത് ഇറക്കി. പരിയാരം മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്‌ധ സംഘം പരിശോധന നടത്തിയതിന് ശേഷമാണ് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്. മെ‍‍ഡ‍ിക്കൽ റിപ്പോർട്ട് പ്രകാരം കഴുത്തിനേറ്റ ക്ഷതവുമായി ബന്ധപ്പെട്ട് എം ആർ എ സ്കാനിങ് ഉൾപ്പെടെ നടത്തേണ്ടതുണ്ടെന്നാണ് മെ‍‍ഡിക്കൽ ബുള്ളറ്റിൻ.

ഇതുമായി ബന്ധപ്പെട്ട് വിദ​ഗ്ധ ചികിത്സയ്ക്കും പരിശോധനയ്ക്കുമായി ആരോ​ഗ്യമന്ത്രിയെ പരിയാരത്തെ കണ്ണൂർ ​ഗവ മെ‍ഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള നീക്കത്തിലാണ്.

Also read: എന്ത് ധിക്കാരവും തോന്നിവാസവും ചെയ്യാമെന്ന നിലയിലേക്ക് കോൺഗ്രസ് എത്തി; മന്ത്രിക്കെതിരായ ആക്രമണത്തിനെതിരെ കേരളം ഒറ്റക്കെട്ടായി അണിനിരക്കണം: മന്ത്രി എംബി ​രാജേഷ്

കണ്ണൂർ റെയിൽ വെ സ്റ്റേഷനിലാണ് യാത്ര ചെയ്യാനെത്തിയ ആ​രോ​ഗ്യമന്ത്രിയെ കെഎസ്‍യു അക്രമി സംഘം അതിക്രൂരമായി ആക്രമിച്ചത്.ആ​രോ​ഗ്യമന്ത്രിയെ ടാർ​ഗറ്റ് ചെയ്ത് കഴിഞ്ഞ കുറച്ച് നാളായി ആക്രമണ സംഭവങ്ങൾ നടന്നു വരികയാണ്. കേരളത്തിലുട നീളം വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ആക്രമണത്തിനെതിരെ ജനാധിപത്യ പരമായ പ്രതിഷേധങ്ങൾ ഉയർന്ന് വരുമെന്ന് എംവി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News