
മലപ്പുറം ജില്ലയില്‍ ഉദ്ഘാടന പരിപാടിക്ക് എത്തിയ മന്ത്രി വീണാ ജോര്‍ജിനു നേരെയുണ്ടായത് ആസൂത്രിത ആക്രമണം. നിപാ അതിജീവിതയെ കണ്ട് വാര്‍ഡില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് മന്ത്രിക്കു നേരെ ആസൂത്രിതമായ ആക്രമണം ഉണ്ടായത്.
ജൂലൈ മാസത്തിലെ ശമ്പളം ലഭിച്ചില്ലെന്ന പരാതി പറയുകയല്ല, മറിച്ച് മനപൂര്‍വ്വം പ്രശ്‌നമുണ്ടാക്കി സംഘര്‍ഷമുണ്ടാക്കാനാണ് അക്രമികള്‍ ശ്രമിച്ചതെന്ന് വിഡിയോയില്‍ വ്യക്തമാണ്.
Also read – ഡിവൈഎഫ്‌ഐ സമര സംഗമം; ‘രാജ്യത്തെ ഭരണാധികാരികള്‍ തന്നെയാണ് ഇന്ത്യയുടെ ശത്രുക്കള്‍’; സുരേഷ് താളൂര്‍
കളക്ടര്‍ അധ്യക്ഷനായ ജനപ്രതിനിധികളും ഉള്‍പ്പെടുന്ന ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് കമ്മിറ്റി നിയോഗിക്കുന്ന താത്ക്കാലിക സ്റ്റാഫാണ് ഇവര്‍. എച്ച്ഡിഎസ് സ്റ്റാഫില്‍ ചിലര്‍ ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കാനാണ് ശ്രമം നടത്തിയത്. എച്ച്ഡിഎസ് സ്റ്റാഫിന് നിലവില്‍ ജൂലൈ മാസത്തെ ശമ്പളം മാത്രമാണ് നല്‍കാനുണ്ടായിരുന്നത്. മന്ത്രി സന്ദര്‍ശിക്കുന്നത് ആഗസ്റ്റ് 12നാണ്. പ്രിന്‍സിപ്പലോ, സര്‍ക്കാരോ അതിന് മുമ്പ് അറിയാത്തൊരു വിഷയത്തിലാണ് മനപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചത്.
സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുന്ന വിഡിയോ കാണാം…
content summary : Minister Veena George was attacked while attending the inauguration in Malappuram.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

