
ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് കൊടുത്ത മറുപടി കൃത്യമാണെന്ന് മന്ത്രി വി എൻ വാസവൻ. ദേവസ്വം ബോർഡ് അഡ്വാൻസ് കൊടുത്ത പണം തിരികെ കൊടുത്തിട്ടുണ്ട്. കണക്കുകളിൽ വ്യക്തത വരുത്തണം എങ്കിൽ ബോർഡിനോട് ചോദിക്കണം എന്നും മന്ത്രി പ്രതികരിച്ചു.
ദേവസ്വം ബോർഡിനോട് ചോദിക്കേണ്ട സമയത്ത് ആവശ്യം എങ്കിൽ ചോദിക്കും. ബോർഡിനോട് കാര്യങ്ങൾ ചോദിക്കാൻ സർക്കാരിന് അധികാരം ഇല്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു. ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പോസ്റ്റർ വെച്ച സംഭവത്തിലും മന്ത്രി പ്രതികരിക്കുകയുണ്ടായി. സംഭവത്തിൽ കോൺഗ്രസ് നടത്തുന്നത് രാഷ്ട്രീയ നാടകമാണ്. മാനസിക പ്രശ്നമുള്ളയാൾ ചെയ്ത കുറ്റം എൽ ഡി എഫിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമം നടത്തുകയാണ് കോൺഗ്രസ് എന്നും മന്ത്രി പറഞ്ഞു.
അതേസമയം, പഴയ ചരിത്രം കോൺഗ്രസിനെ ഓർമ്മപ്പെടുത്തി മന്ത്രി വി.എൻ വാസവൻ. ഉമ്മൻചാണ്ടിയുടെ വീടിന് നേരെ കല്ലെറിഞ്ഞ സംഭവം ഓർമയിൽ ഇല്ലേ. കല്ലെറിഞ്ഞത് കോൺഗ്രസുകാരെന്ന് പൊലീസ് കണ്ടെത്തി. അതോടെ അന്വേഷണം നിലച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

