
പ്രതിപക്ഷത്തിന്റെ സമര നാടകത്തിനിടയിലും ഇന്ന് നിയമസഭയില്‍ ശ്രദ്ധ നേടിയത് മാത്യു കുഴല്‍നാടന് സുപ്രീം കോടതിയില്‍ നിന്നേറ്റ തിരിച്ചടിയില്‍ മന്ത്രിമാരുടെ പ്രതികരണമായിരുന്നു. ഇനി കുഴല്‍നാടന് ഏക ആശ്രയം അന്താരാഷ്ട്ര കോടതിയാണെന്ന് മന്ത്രി പി രാജീവ്. രാഷ്ട്രീയ കളിയുമായി ഇങ്ങോട്ട് വരരുതെന്ന് സുപ്രീം കോടതി പറഞ്ഞ ആ അംഗത്തെ ഇന്നിവിടെ കാണുന്നില്ലല്ലോ എന്ന് മന്ത്രി എം ബി രാജേഷ് പ്രതിപക്ഷത്തോട് ചോദിച്ചു.
പ്രതിപക്ഷം പ്രതിഷേധവുമായി നിയമസഭയുടെ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷത്തെ അങ്ങനെയങ്ങ് വെറുതെ വിടാന്‍ മന്ത്രിമാര്‍ ഉദ്ദേശിച്ചിരുന്നില്ല. ശബരിമല വിഷയത്തില്‍ പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തെ കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ നിന്ന് ഏല്‍ക്കേണ്ടിവന്ന തിരിച്ചടി മന്ത്രിമാര്‍ ഓര്‍മിപ്പിച്ചു.
Also Read : കാസര്‍ഗോഡും കോണ്‍ഗ്രസിന്റെ നിയമന കോഴ; സഹകരണ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി
കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ കോടതികളില്‍ നിന്ന് തിരിച്ചടി നേരിട്ട് പ്രതിപക്ഷം വേറെ ഉണ്ടാകില്ലെന്ന് പറഞ്ഞ മന്ത്രി പി രാജീവ് ഇവിടെയൊരു വക്കീംസാര്‍ ഉണ്ട് എന്ന് പറഞ്ഞ് മാത്യു കുഴല്‍നാടന്‍ വിഷയം ഓര്‍മിപ്പിച്ചു.
ഉന്നത നീതിപീഠത്തില്‍ പ്രതിപക്ഷത്തിന് വിശ്വാസം നഷ്ടപ്പെട്ടിട്ട് കുറച്ചുകാലമായി എന്ന് പറഞ്ഞ മന്ത്രി എം ബി രാജേഷ് രാഷ്ട്രീയ കളിയുമായി ഇങ്ങോട്ട് വരരുതെന്ന് പറഞ്ഞ സുപ്രീംകോടതിയുടെ പരാമര്‍ശമാണ് ഓര്‍മിപ്പിച്ചത്
അതിനിടയില്‍ പ്രതിപക്ഷത്തിനുള്ള ചോര്‍ ഹേ ചോര്‍ ഹേ എന്ന ഹിന്ദി മുദ്രാവാക്യത്തിനു മന്ത്രി കെ എന്‍ ബാലഗോപാലിന്റെ മറുപടി. ചുരുക്കത്തില്‍ സമരത്തിനിടയിലും രക്ഷയില്ല എന്ന അവസ്ഥയിലായിരുന്നു പ്രതിപക്ഷം എന്ന് സാരം. ഒപ്പം തിരിച്ചടി നേരിട്ട മാത്യു കുഴല്‍ നാടന്‍ ഇന്ന് നിയമസഭയില്‍ എത്തിയില്ല എന്ന ആശ്വാസവും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

