ന്യൂനപക്ഷ വേട്ട ലജ്ജാകരം; ഭരണഘടന ഉറപ്പ് നല്‍കുന്ന പൗരന്മാരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും തടയപ്പെട്ടു കൊണ്ടിരിക്കുന്നു: സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത

Cyril Mar Baselios

ന്യൂനപക്ഷ ദളിത് പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് നേരെ രാജ്യത്തുടനീളം അരങ്ങേറുന്ന ആള്‍ക്കൂട്ട വിചാരണയും, അതിക്രമങ്ങളും അങ്ങേയറ്റം അപകടകരവും ലജ്ജാകരവുമാണെന്ന് മലബാര്‍ ഇന്‍ഡിപെന്‍ഡന്‍സ് സിറിയന്‍ ചര്‍ച്ച് സുപ്രീം ഹെഡ് സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത. ഭരണഘടന ഉറപ്പ് നല്‍കുന്ന പൗരന്മാരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും തടയപ്പെട്ടു കൊണ്ടിരിക്കുന്നു. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകള്‍ നേരിട്ടതും, രാജ്യത്തെ മറ്റു ന്യൂനപക്ഷ പിന്നോക്ക ആദിവാസി ദളിത് സമൂഹം അനുഭവിക്കുന്നതുമായ അവഗണനകളും പീഡനങ്ങളും അവസാനിപ്പിക്കാന്‍ സര്‍ക്കാറുകള്‍ തയ്യാറാവണം. ന്യൂനപക്ഷ വേട്ടയ്‌ക്കെതിരെ നാഷണല്‍ ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരകളായവര്‍ക്ക് നീതി ലഭ്യമാവണമെന്ന് ആവശ്യപ്പെട്ട് നടന്ന മത സാഹോദര്യ സംഗമം സയ്യിദ് ഷബീല്‍ ഐദ്‌റൂസി തങ്ങള്‍ നേതൃത്വം നല്‍കി. ജയിംസ് കാഞ്ഞിരത്തിങ്ങല്‍, ഷാജി പള്ളം എന്നിവരെ മെത്രാപ്പോലീത്ത ഹാരാര്‍പ്പണം നടത്തി. നാഷണല്‍ ലീഗ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എ പി അബ്ദുല്‍ വഹാബ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.രമാദേവി അധ്യക്ഷയായിരുന്നു.

Also read – വ്യക്തിപരമായ പീഡനങ്ങള്‍ ക്ഷമിക്കുമെങ്കിലും അപരനെതിരേ ഉണ്ടാകുന്ന അനീതികള്‍ ഏത് നിലയിലും ചെറുക്കും; ബിഷപ് ഡോ.പോള്‍ ആന്റണി മുല്ലശ്ശേരി

സിപിഐഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍, സിപിഐ ജില്ലാ സെക്രട്ടറി കെജി ശിവാനന്ദന്‍, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പി.കെ ചന്ദ്രശേഖരന്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി.എസ് സുനില്‍കുമാര്‍, മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി, ജനതാദള്‍ ജില്ലാ പ്രസിഡണ്ട് അഡ്വ.ജോഫി, സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് പികെ ഷാജന്‍, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ശരത്ത് പ്രസാദ്, നാഷണല്‍ ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ റഫീഖ് അഴിയൂര്‍, സാലിഹ് മേടപ്പില്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം നസ്‌റുദീന്‍ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News