കോഴിക്കോട് നന്മണ്ടയിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി

KOZHIKODE + missing student found

കോഴിക്കോട് നന്മണ്ടയിൽ കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി. കുട്ടി സുരക്ഷിതനെന്ന് പൊലീസ് അറിയിച്ചു. എറണാകുളത്ത് പോയ ശേഷം തിരികെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ റെയിൽവേ പൊലീസിന്‍റെ മുമ്പിൽപ്പെടുകയായിരുന്നു. കുട്ടിയുടെ ചിത്രം സംസ്ഥാനത്തെ എല്ലാ പൊലീസ് – റെയിൽവേ സ്റ്റേഷനുകളിലും അയച്ചിരുന്നു. ബാലുശ്ശേരി നന്മണ്ടയിൽ സ്കൂളിലേക്ക് പോയ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതിയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്.

ALSO READ; ഇടുക്കി, കുട്ടനാട് അടക്കമുള്ള സീറ്റുകളിൽ നോട്ടമിട്ട് കോൺഗ്രസ്; വിട്ടുകൊടുക്കില്ലെന്ന് ഉറച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം

നന്മണ്ട ഗൾഫ് റോഡ് സ്വദേശിയായ വിദ്യാർത്ഥിയെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് മുതൽ കാണാതായത്. നൈറ്റ്‌ ക്ലാസ്സ്‌ ഉണ്ടെന്ന് അറിയിച്ചിരുന്ന വിദ്യാർത്ഥി ക്ലാസിലും വീട്ടിലും എത്തിയില്ല. സ്കൂളിൽ വച്ച് ചെറിയ തർക്കങ്ങൾ ഉണ്ടായിരുന്നതായി സപഹാഠികൾ പറഞ്ഞിരുന്നു. വിദ്യാർത്ഥി ബസിൽ കയറി യാത്ര ചെയ്യുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

News Summary: Missing student from Nanmanda found in Kozhikode railway station.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News