‘കെ കരുണാകരന്റെ സ്മാരകം 15 വർഷമായിട്ടും പൂർത്തിയാക്കാൻ സാധിച്ചില്ല; നേതൃത്വം ഉത്തരം പറയണം’; രൂക്ഷ വിമർശനവുമായി എം കെ രാഘവൻ

m k raghavan congress

കോഴിക്കോട് വച്ച് നടന്ന കെ കരുണാകരന്റെ അനുസ്മരണത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് എം കെ രാഘവൻ.

കെ കരുണാകരന്റെ സ്മാരകം 15 വർഷമായിട്ടും പൂർത്തീകരിച്ച് ഉദ്‌ഘാടനം ചെയ്യാൻ സാധിച്ചിട്ടില്ലെന്നും സ്മാരകം ഇനിയും പൂർത്തിയാക്കാതത്തിൽ നേതൃത്വം ഉത്തരം പറയണമെന്നും പരിപാടിയിൽ എം കെ രാഘവൻ ആഞ്ഞടിച്ചു. കോൺഗ്രസിലെ ഓരോ നേതാക്കളും മുകളിൽ എത്തും തോറും മനസിന്റെ വലിപ്പം കുറഞ്ഞു വരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

ALSO READ: പുതുപ്പാടിയിൽ LDF സ്ഥാനാർഥിക്ക് കെട്ടിവയ്ക്കാൻ പണം നൽകിയ കുടുംബത്തെ ആക്രമിച്ച സംഭവത്തിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ അറസ്റ്റിൽ

‘പാർട്ടി നേതൃത്വം സ്മാരക കെട്ടിടം പൂർത്തിയാക്കി ലീഡറുടെ ആത്മവിനോട് നീതി പുലർത്തണം. എല്ലാവരെയും ഉൾക്കൊള്ളാൻ നേതാക്കൾക്ക് മനസുണ്ടാകണം. സ്മാരകം നിർമിക്കാൻ സമയമായില്ലെന്നാണ് ചിലർ കരുതുന്നത്. ലീഡറെ കുറിച്ച് അന്ന് പറഞ്ഞ കാര്യങ്ങൾക്ക് ഇപ്പോളെങ്കിലും അവരൊക്കെ മാപ്പ് പറയണ’മെന്നും അദ്ദേഹം പറഞ്ഞു.

English summary : Congress leader M K Raghavan sharply criticized the leadership at the memorial program of K Karunakaran held in Kozhikode.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News