
എംഎൽഎ ഹോസ്റ്റലിലെ അനധികൃത ഓഫിസ് പ്രവർത്തനത്തിൽ നടപടി സ്വീകരിക്കണമെന്നാവാശ്യപ്പെട്ട് സ്പീക്കർക്ക് പരാതി നൽകി.
മുൻ എം എൽ എ കെ കെ ഷാജുവാണ് പരാതി നൽകിയത്. എം എൽ എ മാർക്ക് താമസിക്കാനുള്ള എം എൽ എ ഹോസ്റ്റലിനെ ഓഫീസ് ആക്കി മാറ്റി പ്രവർത്തിച്ചിരുന്നുവെന്ന് സമ്മതിച്ച മുൻ മന്ത്രി കെ മുരളീധരനെതിരെയും കെ എസ് ശബരിനാഥിനെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.
എംഎൽഎയ്ക്കും പങ്കാളിക്കും പി എ ഉൾപ്പെടെയുള്ള സ്റ്റാഫ് അംഗങ്ങൾക്കും താമസിക്കുന്നതിനുള്ള സ്ഥലമാണ് എംഎൽഎ ഹോസ്റ്റൽ എന്നും ഇത് ഓഫീസ് ആയി പ്രവർത്തിപ്പിക്കുവാൻ ചട്ടപ്രകാരം അവകാശമില്ലെന്നും കെ കെ ഷാജു ചൂണ്ടിക്കാട്ടുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

