
എം എന്‍ വിജയന്റെ മരുമകളുടെ ആത്മഹത്യാ ശ്രമം കോണ്‍ഗ്രസിന്റെ ധാര്‍മിക തകര്‍ച്ചക്കുള്ള തെളിവാണെന്ന് എളമരം കരീം. കോണ്‍ഗ്രസ് നേതൃത്വം വഞ്ചിച്ചു എന്ന് എം എന്‍ വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. സംരക്ഷിക്കുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് പാലിച്ചില്ല. ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ മറുപടി പറയണമെന്നും ജനങ്ങള്‍ക്ക് വ്യക്തത വരുത്തണമെന്നും എളമരം കരീം പറഞ്ഞു.
കൈ ഞരമ്പ് കുറിച്ചാണ് പത്മജ ആത്മഹത്യാശ്രമം നടത്തിയത്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കോൺഗ്രസ് നേതൃത്വം നടപടിയെടുക്കുമെന്ന് പറയുമ്പോഴും, ആ ഉറപ്പുകളെ ഒരു ശതമാനം പോലും വിശ്വസിക്കുന്നില്ലെന്ന് ഇന്നലെ പത്മജ കൈരളി ന്യൂസിൽ പറഞ്ഞിരുന്നു.
Also read – ‘അദാനിയുടെ പിറക്കാതെ പോയ മകനാണ് പി.കെ ഫിറോസ്’; കെ.ടി ജലീൽ
അച്ഛൻ വിശ്വസിച്ച പാർട്ടിയോടൊപ്പം നിന്നവരാണ് തങ്ങളെന്നും, എന്നാൽ കോൺഗ്രസ് നേതാക്കൾ തങ്ങളെ ചതിക്കുകയാണെന്നും പത്മജ പറഞ്ഞിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വേണ്ടി ടി. സിദ്ദീഖുമായി ഒരു കരാർ ഒപ്പിട്ടിരുന്നു. പത്മജയും ഭർത്താവും സിദ്ദീഖും ചേർന്നാണ് അതിൽ ഒപ്പിട്ടത്. കരാറിന്റെ ഒരു കോപ്പി പോലും എടുക്കാതെ, വക്കീലിന്റെ അടുത്ത് സുരക്ഷിതമായി ഇരിക്കട്ടെ എന്ന് വിശ്വസിച്ച് എം.എൽ.എയുടെ വാക്ക് വിശ്വസിച്ചാണ് അവർ അത് അവിടെ വെച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

