‘മലയാളത്തിന്റെ ആത്മസ്പന്ദനമാണ് മോഹൻലാൽ; ലാലിന്റെ അഭിനയ മാതൃക വരും തലമുറയ്ക്ക് പ്രചോദനം’; മന്ത്രി സജി ചെറിയാൻ

SAJI CHERIYAN IN LALSALAM MOHAMLAL

‘മലയാളത്തിന്റെ ആത്മസ്പന്ദനമാണ് മോഹൻലാൽ എന്നും ലാലിന്റെ അഭിനയ മാതൃക വരും തലമുറയ്ക്ക് പ്രചോദനമാണെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ സർക്കാർ ആദരിക്കുന്ന ‘മലയാളം വാനോളം ലാല്‍സലാം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ മുന്നിൽ വാനോളം മലയാളത്തെ എത്തിച്ച മഹാനടനാണ് മോഹൻലാൽ എന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെയും സാംസ്കാരിക വകുപ്പിന്റെയും അക്ഷീണ പ്രയത്നമാണ് ഈ ചടങ്ങ് യാഥാർത്ഥ്യമാക്കിയത്. സമൂഹത്തിന്റെ താഴെക്കിടയിലുള്ള കലാകാരന്മാർക്കൊപ്പം മുതൽ ഫാൽക്കെ അവാർഡ് നേടിയ കലാപ്രതിഭ വരെയുള്ളവരുടെ കൂടെ സംസ്ഥാന സർക്കാർ എന്നും നിലകൊണ്ടിട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ALSO READ: ‘ലാൽ’സലാം; ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹൻലാലിന് സർക്കാരിന്റെ ആദരം

ചടങ്ങിൽ വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രി ജി ആർ അനിൽ, അടൂർ ഗോപാലകൃഷ്ണൻ, ജഗതി ശ്രീകുമാർ, നടി അംബിക തുടങ്ങി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു. കഥകളി ആചാര്യൻ കലാമണ്ഡലം സുബ്രമണ്യൻ ആശാൻ ‘തിരനോട്ടം’ അവതരിപ്പിച്ചു. പിന്നാലെ മോഹൻലാലിനുള്ള കലാസമർപ്പണമായ ‘രാഗം മോഹനം’ അരങ്ങേറി. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News