
മൂവാറ്റുപുഴയില്‍ നിയന്ത്രണം വിട്ട പാഴ്സല്‍ ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. പേഴക്കാപ്പിള്ളി തെക്കേക്കര കുഞ്ഞോന്‍ (63) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 6.30 ഓടെ പേഴയ്ക്കാപ്പിള്ളി പള്ളിപ്പടിയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞോനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച വൈകിട്ടോടെ മരിച്ചു. പെരുമ്പാവൂര്‍ ഭാഗത്തുനിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന പാഴ്സല്‍ ലോറിയാണ് അപകടമുണ്ടാക്കിയത്.
നിയന്ത്രണം നഷ്ടപ്പെട്ട ലോറി ആളുകൾക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ പേഴയ്ക്കാപ്പിള്ളി പടിഞ്ഞാറേ വീട്ടില്‍ ബക്കര്‍ (60), പുന്നോപ്പടി പട്ടമ്മാകുടി ഹനീഫ (58), പശ്ചിമ ബംഗള്‍ സ്വദേശിനി ബല്‍ക്കീസ് (35) എന്നിവര്‍ ചികിത്സയിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

