
അൻപത് വര്‍ഷത്തിലേറെയായി കാട്ടാക്കടയില്‍ നിന്ന് മൂഴിയാറിലേക്ക് ബസ് സർവീസ് നടത്തുന്ന മൂഴിയാര്‍ ബസിന് ആദരം. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. മലയിൻകീഴിലൂടെ കടന്ന് പോകുന്ന ഈ ബസിനെ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്യത്തിൽ ചൊവ്വാഴ്ച (9-9-2025) പുലർച്ചെ 4.50 ന് മലയിൻകീഴ് ജംഗ്ഷനില്‍ വെച്ചാണ് ആദരിക്കുന്നത്. മൂഴിയാറിലേക്ക് യാത്രയും പുറപ്പെടുന്നതായിരിക്കും.
തിരുവനന്തപുരം – മലയിൻകീഴ് റൂട്ട് വഴി പത്തനംതിട്ട ജില്ലയിലെ മൂഴിയാറിലേക്ക് വര്‍ഷങ്ങളായി സര്‍വീസ് നടത്തുന്നുണ്ട്. അൻപത് വർഷം മുൻപ് നടന്ന മൂഴിയാർ ഡാം നിർമാണത്തിനായി തൊഴിലാളികളെ എത്തിക്കുന്നതിൻ്റെ ഭാഗമായാണ് മൂഴിയാറിലേക്ക് ബസ് സർവീസ് ആരംഭിച്ചത്. അര നൂറ്റാണ്ടിനപ്പുറം ഇന്നും തുടർന്നു വരുന്നു.
ALSO READ: ഇടുക്കി മണിയാറന്‍കുടിയിൽ വീട്ടില്‍ വച്ച് പ്രസവമെടുക്കുന്നതിനിടെ നവജാത ശിശു മരിച്ചു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

