‘നിലയ്ക്കലിൽ കൂടുതൽ സൗകര്യങ്ങളും ക്രമീകരണങ്ങളും ഒരുക്കും; പമ്പയിൽ മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കും’; കെ ജയകുമാർ

Travancore Devaswom Board President

നിലയ്ക്കലിൽ കൂടുതൽ സൗകര്യങ്ങളും ക്രമീകരണങ്ങളും ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡൻ്റ് കെ ജയകുമാർ.
മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഉന്നത അധികാര സമിതി യോഗം ചേർന്നത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

മാസ്റ്റർ പ്ലാനിന്റെ ഭാഗമായി പമ്പയിൽ മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കും. ഇവിടെ കൂടുതൽ പ്രകൃതി സൗഹൃദമാക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നും അടുത്ത വർഷത്തെ തീർഥാടനത്തിൽ ഗുണകരമാവുന്ന കാര്യങ്ങൾ ആദ്യ ഘട്ടത്തിൽ ചെയ്യാൻ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: എസ്‌ഐആർ: ‘വിവര ശേഖരണം ഇന്ന് രാത്രിയോടെ പൂർത്തിയാകും; കരട് വോട്ടർ പട്ടിക ഡിസംബർ 23 നും അന്തിമ പട്ടിക ഫെബ്രുവരി 21 നും’; രത്തൻ യു ഖേൽക്കർ

നിലക്കലിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനാവശ്യമായ കാര്യങ്ങൾ ചെയ്യും. ഇതിനായി 18 കോടിയുടെ പദ്ധതി ടെണ്ടർ ചെയ്തിട്ടുണ്ട്. പമ്പയിൽ ചില കെട്ടിടങ്ങൾ പൊളിച്ചു മാറ്റാനുണ്ട് മുന്‍ഗണന നിശ്ചയിച്ച് പദ്ധതികള്‍ പൂര്‍ത്തീകരിക്കും. . കേന്ദ്രസര്‍ക്കാര്‍ ഫണ്ട്, സ്‌പോണ്‍സര്‍ഷിപ്പ് എന്നിവ വഴി പദ്ധതി തുക കണ്ടെത്തും കണ്ടെത്തും. കെ ജയകുമാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News