സിവില്‍ ഡിഫന്‍സ് സേനയ്ക്ക് ശക്തി പകരാന്‍ ഇനി കൂടുതല്‍ അംഗങ്ങള്‍; 2250 സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ കൂടി പരിശീലനം പൂര്‍ത്തിയാക്കി

Civil Defense Force

മുണ്ടക്കൈയിലെയും ചൂരല്‍മലയിലേതുമുള്‍പ്പെടെ ദുരന്തമുഖങ്ങളിലും അപകടങ്ങളിലും കേരളത്തിന് കരുത്തും കരുതലുമായി ആദ്യമോടിയെത്തുന്ന സിവില്‍ ഡിഫന്‍സ് സേനയ്ക്ക് ശക്തി പകരാന്‍ ഇനി കൂടുതല്‍ അംഗങ്ങള്‍. 2250 സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ കൂടി പരിശീലനം പൂര്‍ത്തിയാക്കി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസസ് സേനയുടെ ഭാഗമായി.

നിലവില്‍ സംസ്ഥാനത്താകെ 129 അഗ്നിരക്ഷാനിലയങ്ങളിലായി 8500 ഓളം സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തദ്ദേശീയമായി ഉണ്ടാകുന്ന അപകടങ്ങളില്‍ ആദ്യം എത്തി പ്രാഥമിക രക്ഷാപ്രവര്‍ത്തനം നടത്തി അപകടത്തിന്റെ തീവ്രത കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് തെരഞ്ഞെടുത്ത പൊതുജനങ്ങള്‍ക്ക് പരിശീലനം നല്‍കി സിവില്‍ ഡിഫന്‍സ് സേനയ്ക്ക് രൂപം കൊടുത്തിരിക്കുന്നത്.

Also Read : ‘ഏക കിടപ്പാട സംരക്ഷണ ബില്‍ പാസാക്കിയത് കിടപ്പാട അവകാശം അംഗീകരിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പ്’; മറ്റൊരു വാഗ്ദാനം കൂടി പാലിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി

പെട്ടിമുടി ദുരന്തം, ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം, കോഴിക്കോട് വിമാന അപകടം, മുണ്ടക്കൈ-ചൂരല്‍മല ദുരന്തം എന്നിവിടങ്ങളിലെല്ലാം അഗ്നിരക്ഷാസേനയോടൊപ്പം ചേര്‍ന്ന് സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്.

കൊവിഡ് – 19 വേളയില്‍ അണുനശീകരണം, രോഗികള്‍ക്ക് മരുന്ന് വിതരണം, ഭക്ഷ്യവിതരണം, ക്വാറന്റൈന്‍ സെന്ററില്‍ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ സേന ഏറ്റെടുത്തിരുന്നു. തെരഞ്ഞെടുത്ത വോളന്റിയര്‍മാരില്‍ വനിതകള്‍,ജെസിബി ഓപ്പറേറ്റര്‍, മത്സ്യത്തൊഴിലാളികള്‍, ആദിവാസി മേഖലയില്‍ നിന്നുള്ളവര്‍, നേഴ്സ്, വിവിധ തൊഴില്‍ മേഖലകളില്‍ വൈദഗ്ധ്യമുള്ളവര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News