ആലുവയിൽ മകൻ ബലാത്സംഗം ചെയ്‌തെന്ന്‌ പൊലീസില്‍ പരാതി നല്‍കി അമ്മ

kochi navy officer rape arrest

മകന്‍ ബലാത്സംഗം ചെയ്‌തെന്ന്‌ പൊലീസില്‍ പരാതി നല്‍കി അമ്മ. ആലുവ പൊലീസ് സ്റ്റേഷനിലാണു മധ്യവയസ്ക പരാതി നല്‍കിയത്‌. ഇരുപത്തിമൂന്നുകാരനായ മകന്‍ തന്നെ പലതവണ പീഡിപ്പിച്ചുവെന്നാണു പരാതി. മകനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. അമ്മ നേരിട്ട് ആലുവ പൊലീസ് സ്റ്റേഷനിൽ ഹാജരായി നൽകിയ പരാതിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത്.

മകൻ തന്നെ നിരന്തരം ഉപദ്രവിക്കുന്നുവെന്നും ഉപദ്രവം സഹിക്കാനാകാതെ വന്നതോടെയാണു പരാതി നല്‍കുന്നതെന്നും അമ്മ പൊലീസിനോട് പറഞ്ഞു. ടൈൽ ജോലിക്കാരനാണ് 23 കാരനാണ് മകൻ. മകന്‍ ഒരിക്കല്‍ പിറകില്‍നിന്നു പിടിച്ചതായും അന്നു കുതറിമാറിയെന്നും പരാതിയില്‍ പറയുന്നു.

ALSO READ; ചേര്‍ത്തലയിലെ മൂന്ന് സ്ത്രീകളെയും സെബാസ്റ്റ്യൻ കൊന്നുവെന്ന സംശയത്തിൽ അന്വേഷണസംഘം

പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് മകനെതിരേ ആലുവ പൊലീസ് കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. മകന്‍ വീട്ടില്‍ എത്തുമ്പോൾ അമ്മയുടെ നിലവിളി കേള്‍ക്കാറുണ്ടെന്ന് അയൽവാസികൾ നൽകിയ മൊഴിയും നിർണ്ണായകമായി. മധ്യവയസ്‌കയായ പരാതിക്കാരിക്ക് രണ്ട്‌ ആണ്‍മക്കളുണ്ട്. പരാതിക്കാരിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്‍റെ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News