
ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലെ ബെയ്റാ തുറമുഖത്തിനു സമീപം ബോട്ട് മറിഞ്ഞു കാണാതായ പിറവം സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയതായി നാട്ടിൽ വിവരം ലഭിച്ചു. പോത്തംകുടിലിൽ സന്തോഷിന്റെയും ഷീനയുടെയും മകൻ 22 വയസുള്ള ഇന്ദ്രജിത്ത് ആണ് മരിച്ചത്. ഒക്ടോബർ 16 ന് പുലർച്ചെയായിരുന്നു അപകടം. മെക്കാനിക്കൽ എൻജിനീയറിങ് പൂർത്തിയാക്കിയ ഇന്ദ്രജിത്ത് ഒരു വർഷത്തോളമായി കപ്പലിൽ അറ്റകുറ്റപ്പണികൾ ചെയ്യുന്ന കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.
ALSO READ; കനത്ത നാശം വിതച്ച് ‘മെലിസ്സ’; ഇതുവരെ നഷ്ടമായത് 30 ജീവനുകൾ
തുറമുഖത്തിനു സമീപം നങ്കൂരമിട്ടിരുന്ന കപ്പലിലേക്കു കയറുന്നതിനായി ബോട്ടിൽ പോകുമ്പോഴായിരുന്നു അപകടം. ശക്തമായ കാറ്റിലും കടൽക്ഷോഭത്തിലും ബോട്ട് മറിയുകയായിരുന്നു. ബോട്ടിലെ ജോലിക്കാരും കപ്പലിൽ ജോലിക്കു കയറേണ്ട 16 പേരും ഉൾപ്പെടെ 21 പേരാണു അപകടസമയത്തു ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ ഇന്ദ്രജിത്ത് 14 പേരായിരുന്നു ഇന്ത്യക്കാർ. ഇന്ദ്രജിത്തിനൊപ്പം കാണാതായ കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗിന്റെ മൃതദേഹം ഈ മാസം 20 ന് കണ്ടെത്തിയിരുന്നു.
Keywords: Mozambique boat accident, body found, Malayali death

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

