എംപിമാരുടെ ഫണ്ട് വിനിയോഗം: കേരളത്തിൽ ജോൺ ബ്രിട്ടാസ് എംപി മുന്നിൽ; കണക്കുകളിൽ കിതച്ച് UDF എംപിമാരും സുരേഷ് ഗോപിയും, ഒരു രൂപ പോലും ചെലവഴിക്കാതെ എം.കെ രാഘവനും ഇ.ടിയും

MPLADS fund utilization

എംപിമാരുടെ ഫണ്ട് വിനിയോഗത്തിൽ കേരളത്തിലെ യുഡിഎഫ് എംപിമാരും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഏറെ പിന്നിൽ. ഉപയോഗിക്കാവുന്ന 5 കോടി രൂപയിൽ എംകെ രാഘവൻ, ഇ ടി മുഹമ്മദ് ബഷീർ എന്നിവർ ഒരു രൂപ പോലും കേരളത്തിലെ വികസനത്തിന് ചെലവഴിച്ചിട്ടില്ലെന്ന് കണക്കുകൾ. സുരേഷ് ഗോപി 6 ശതമാനം ചെലവാക്കിയപ്പോൾ കൊട്ടിഘോഷിച്ച് ദില്ലിക്ക് പോയ ഷാഫി പറമ്പിൽ ആകെ ചെലവാക്കിയത് 4 ശതമാനം മാത്രമാണ്. അതേസമയം എംപിമാരുടെ ഫണ്ട് വിനിയോഗത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് സിപിഐഎം രാജ്യസഭ നേതാവ് ജോൺ ബ്രിട്ടാസ് എംപിയാണ്.

മണ്ഡലത്തിലെ പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിവര്‍ഷം 5 കോടി രൂപയാണ് അനുവദിക്കുന്നത്. യുഡിഎഫ് എംപിമാരും, ത്രിശൂർ എംപിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയും മണ്ഡല വികസനത്തിന് ഫണ്ട് ചെലവഴിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകൾ. എംപി ഫണ്ട് ചെലവഴിക്കലില്‍ ലോക്‌സഭ എംപിമാരുടെ ദേശീയ ശരാശരി 28.1 ശതമാനമമെങ്കിൽ കേരളത്തിലെ എംപിമാരുടെ ശരാശരി ആകെ 11.4 % മാത്രമെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ALSO READ; ഗുജറാത്തിൽ 21 കോടി ‘വെള്ളത്തിൽ’ ആയി; കൂറ്റൻ ജലസംഭരണി തകർന്നുവീണത് ടെസ്റ്റിംഗിനിടെ വെള്ളം നിറച്ചപ്പോൾ

കേരളത്തിലെ ലോക്‌സഭ എംപിമാരില്‍ എം കെ രാഘവന്‍, ഇടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. അബ്ദുസമദ് സമദാനി 0.33 ശതമാനം ചെലവഴിച്ചപ്പോള്‍, കെ ഫ്രാന്‍സിസ് ജോര്‍ജ്, ഷാഫി പറമ്പില്‍ എന്നിവര്‍ നാലു ശതമാനം മാത്രമാണ് ചെലവഴിച്ചത്. ശശി തരൂര്‍ – 13.28 ശതമാനം, പ്രിയങ്കാ ഗാന്ധി – 13.37 ശതമാനം, അടൂര്‍ പ്രകാശ് – 14.25 ശതമാനം, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ – 14.32 ശതമാനം, എന്നിങ്ങനെയാണ് മറ്റ് എംപിമാര്‍ ചെലവാക്കിയിട്ടുള്ളത്.

മണ്ഡലവികസനത്തിന് ഫണ്ട് ഉപയോഗിക്കാത്തതിൽ തൃശൂർ എംപിയും, കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയും ഒട്ടും പിന്നിലല്ല. ഉപയോഗിക്കാൻ കഴിയുന്ന 5 കോടിയുടെ കേവലം 5.97 ശതമാനം മാത്രമാണ് സുരേഷ് ഗോപി ചെലവഴിച്ചിട്ടുള്ളത്. രാജ്യസഭ എംപിമാരില്‍ മികച്ച ഫണ്ട് വിനിയോഗം ജോണ്‍ ബ്രിട്ടാസിനാണ്. 26.32 ശതമാനമാണ് ജോൺ ബ്രിട്ടാസ് എംപി വികസന പ്രവർത്തനങ്ങൾക്ക് ചെലവഴിച്ചത്. ഇടത് എംപിമാർ അവരുടെ ഫണ്ട് മികച്ച രീതിയിൽ വിനിയോഗിക്കുമ്പോഴാണ് യുഡിഎഫ് എംപിമാരും ബിജെപി എംപിയും മണ്ഡല വികസനത്തിൽ നിന്നും പിന്നോട്ട് പോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News