MSC എല്‍സ 3 കപ്പലപകടം: 1227.62 കോടി രൂപ ഹൈക്കോടതിയിൽ ബാങ്ക് ഗാരന്‍റിയായി കെട്ടിവെച്ച് മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനി

MSC Elsa-3 ship accident

ക‍ഴിഞ്ഞ വർഷം മേയ് 24 ന് കൊച്ചി തീരത്തിന് സമീപം നടന്ന എം എൽ സി എല്‍സ 3 കപ്പലപകടവുമായി ബന്ധപ്പെട്ട് 1227.62 കോടി രൂപ ഹൈക്കോടതിയിൽ ബാങ്ക് ഗാരന്റിയായി കെട്ടിവെച്ച് മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനി. വിധി അനുകൂലമായാല്‍ പലിശ തുക ഉൾപ്പെടെ ഇത് സംസ്ഥാനത്തിന് ലഭിക്കും. ബാങ്ക് ഗാരന്റിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്‍റെ കസ്റ്റഡിയിൽ വച്ചിരുന്ന എംഎസ് സി അകിറ്റേറ്റ – 2 കപ്പൽ വിട്ടയച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ അഡ്മിറാലിറ്റി സ്യൂട്ടിലാണ് നടപടി.

കേരള തീരത്ത് മുങ്ങിയ കപ്പലിൽനിന്ന് എണ്ണ ചോരുകയും രാസവസ്തുക്കളടക്കം സമുദ്രത്തിൽ കലരുകയും ചെയ്തത് മൂലം പരിസ്ഥിതി, സാമ്പത്തിക മേഖലകളിലുണ്ടായ നഷ്ടം കണക്കിലെടുത്താണ് പണം കെട്ടിവെക്കാൻ കോടതി ഉത്തരവിട്ടിരുന്നത്.

ALSO READ; ലോക സാമ്രാജ്യത്വം മുതൽ മലായാളിയുടെ രാഷ്ട്രീയ ബോധം വരെ ; DYFI പ്രതിഷേധത്തെ ട്രോളുന്നവർക്ക് മറുപടിയുമായി ജെഎസ് സമ്പത്ത്

9531 കോടി രൂപയുടെ നഷ്ട്ട പരിഹാരമാണ് സർക്കാർ ആവശ്യപ്പെട്ടിരുന്നത്. സർക്കാർ ഹരജിയെ തുടർന്ന്​ എം എസ് സിയുടെ കേരള തീരത്തുണ്ടായിരുന്ന മറ്റൊരു കപ്പൽ അറസ്റ്റ്​ ചെയ്തിടാൻ ഹൈകോടതി ഉത്തരവിട്ടതിനെ തുടർന്നാണ് ​എംഎസ് സി അകിറ്റേറ്റ – 2 പിടിച്ചിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News