MSC എല്‍സ കപ്പലപകടം: മത്സ്യത്തിന്റെയും ജലത്തിന്റെയും ഗുണനിലവാരത്തില്‍ പ്രശ്‌നം ഇല്ലെന്ന് കണ്ടെത്തിയതായി മന്ത്രി സജി ചെറിയാൻ

saji-cheriyan-msc-elsa-ship-accident

MSC എല്‍സ കപ്പലപകടത്തില്‍ വലിയ അളവില്‍ മാലിന്യം അടിഞ്ഞുകൂടിയെന്നും എന്നാൽ, മത്സ്യത്തിന്റെയും ജലത്തിന്റെയും ഗുണനിലവാരത്തില്‍ പ്രശ്‌നം ഇല്ലെന്ന് കണ്ടെത്തിയതായും മന്ത്രി സജി ചെറിയാന്‍ നിയമസഭയെ അറിയിച്ചു. അപകടത്തെ തുടർന്ന് 1,400 ടണ്‍ പാസ്റ്റിക് മാലിന്യമുണ്ടായി. എറണാകുളം, കൊല്ലം ഉള്‍പ്പെടെയുളള തീരങ്ങളില്‍ പരിശോധന നടത്തി. ചില കണ്ടെയ്‌നറുകളില്‍ നിന്ന് കുമ്മായം കടലില്‍ കലര്‍ന്നിട്ടുണ്ട്. ഇത് ജലത്തിന്റെ പി എച്ച് മൂല്യത്തില്‍ മാറ്റമുണ്ടാക്കിയെന്നും മന്ത്രി അറിയിച്ചു.


എറണാകുളം, കൊല്ലം ആലപ്പുഴ തീരത്ത് നിന്നും ശേഖരിച്ച ജല, മത്സ്യ സാമ്പിളുകള്‍ പരിശോധിച്ചു. അയല മുട്ടകൾ അടക്കം പരിശോധിച്ചു. CMFRI നടത്തിയ പരിശോധനയില്‍ പ്രശ്‌നമില്ലെന്ന് കണ്ടെത്തി. ഡ്രോണ്‍ നിരീക്ഷണത്തിലൂടെ മലിനീകരണത്തിന്റെ തോത് മനസ്സിലാക്കുകയും തീരത്ത് ശുചീകരണം നടത്തുകയും ചെയ്തു. തീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകളെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. 143 കണ്ടെയ്‌നറുകളില്‍ അപകട വസ്തുക്കള്‍ ഉണ്ടായിരുന്നു.

Read Also: ‘ശബരിമലയിലെ സ്വർണ പീഠം കാണാതായ സംഭവത്തിൽ വലിയ ഗൂഢാലോചനയെന്ന് സംശയം’; കോടതിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ തീരത്തെ മത്സ്യ തൊഴിലാളികള്‍ക്ക് 10.55 കോടി രൂപ നഷ്ടപരിഹാരമായി നല്‍കി. പരിസ്ഥിതി മലിനീകരണത്തിന് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. 16705.65 കോടി രൂപ സെക്യൂരിറ്റി തുക നല്‍കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാരിന് ചെയ്യാവുന്നതില്‍ പരമാവധി കാര്യം ചെയ്തിട്ടുണ്ടെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News