വീണ്ടും ചരിത്രമെഴുതി വിഴിഞ്ഞം; 16.95 മീറ്റർ റെക്കോഡ് ഡ്രാഫ്റ്റുമായി എംഎസ്‌സി വിർജീനിയ വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ടു

vizhinjam port

കേരളത്തിന് ഓണസമ്മാനമായി 16.95 മീറ്റർ ഡ്രാഫ്റ്റ് ഉള്ള കണ്ടെയ്നർ കപ്പൽ കൈകാര്യം ചെയ്തതിന്റെ റെക്കോർഡുമായി വിഴിഞ്ഞം രാജ്യാന്തര തുറമുഖം.

ഇന്ത്യയിൽ ഇതുവരെ കൈകാര്യം ചെയ്തതിൽ രണ്ടാമത്തെ ഡ്രാഫ്റ്റ് കൂടിയ കപ്പൽ എം എസ് സി വിർജിനിയ ഇന്ന് രാവിലെയാണ് വിഴിഞ്ഞത്ത് നിന്ന് സ്പെയിനിലേക്ക് പുറപ്പെട്ടത്.
അദാനി മുന്ദ്ര തുറമുഖത്തു നിന്ന് വിഴിഞ്ഞത്ത് എത്തുമ്പോൾ 16 മീറ്റർ ആയിരുന്നു കപ്പലിന്റെ ഡ്രാഫ്റ്റ് (കപ്പലിന്റെ അടിത്തട്ടു മുതൽ കടൽ നിരപ്പ് വരെയുള്ള ഉയരം). ഏതാണ്ട് 5000 ടിഇയു ചരക്ക് വിഴിഞ്ഞത്ത് കൈകാര്യം ചെയ്ത ശേഷമാണ് ഡ്രാഫ്റ്റ് 16.95 ആയി വർദ്ധിച്ചത്.

ALSO READ: ഓണം വാരാഘോഷം: സമാപന ഘോഷയാത്ര ചൊവ്വാ‍ഴ്ച; ആവേശപ്പൂരത്തിന് ഒരുങ്ങി തലസ്ഥാനം

ഇതിനു മുൻപു 16.8 മീറ്റർ ആയിരുന്നു വിഴിഞ്ഞത്ത് എത്തിയ ഡ്രാഫ്റ്റ് കൂടിയ കപ്പൽ. ഇതുവരെ 16.5 മീറ്ററിൽ കൂടുതൽ ഡ്രാഫ്റ്റ് ഉള്ള 17 കപ്പലുകൾ വിഴിഞ്ഞത്ത് എത്തി.
18 മീറ്റർ മുതൽ 20 മീറ്റർ വരെ സ്വഭാവിക ആഴമുള്ള വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷി ആഗോള മാരിടൈം മേഖലയ്ക്കു മുന്നിൽ തെളിയിക്കാൻ ഇതോടെ കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News