
ഉണ്ണികൃഷ്ണന്റെ വിയോഗം തീരാനഷ്ടമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. 1991 ലെ വടകര ലോക്സഭാ മണ്ഡലത്തിൽ കോലീബി സ്ഥാനാർത്ഥിയെ തോൽപ്പിച്ചാണ് ഉണ്ണികൃഷ്ണൻ വിജയിച്ചത്. മതനിരപേക്ഷതയുടെ കാവൽഭടൻ ആയിരുന്നു ഉണ്ണികൃഷ്ണനെന്നും അദ്ദേഹം പറഞ്ഞു. വടകരക്കാർക്ക് ഉണ്ണിയേട്ടൻ ആയിരുന്നു കെപി ഉണ്ണികൃഷ്ണൻ എന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. അറിവിൻ്റെ സാഗരം ആയിരുന്നു ഉണ്ണികൃഷ്ണൻ. ഇന്നലെ ഉണ്ണികൃഷ്ണനെ കണ്ടിരുന്നുവെന്നും ഞങ്ങൾക്ക് വിളിക്കാൻ ഉണ്ണിയേട്ടൻ ഇനി ഇല്ലെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മുൻ കേന്ദ്ര മന്ത്രയായിരുന്ന കെ പി ഉണ്ണികൃഷ്ണന്റെ അന്ത്യം. മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ അനുശോചനം രേഖപ്പെടുത്തിയിരുന്നു. മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായ അദ്ദേഹം പത്രപ്രവർത്തന രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also read: കെ പി ഉണ്ണികൃഷ്ണൻ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവ്: മുഖ്യമന്ത്രി
നെഹ്റുവിയൻ മൂല്യങ്ങൾ കോൺഗ്രസിൽ നിലനിർത്താൻ അദ്ദേഹം ശ്രമിച്ചിരുന്നുവെന്നും സംഘപരിവാർ നേതൃത്വത്തിൽ രാജ്യത്തുയർന്നുവന്ന തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തെ ശക്തമായ ഭാഷയിൽ എതിർക്കുകയും മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതനാവുകയും ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


