മുനമ്പം നിവാസികൾക്ക് ആശ്വാസം; ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതിയുടെ അനുമതി

kerala-high-court-

മുനമ്പം നിവാസികൾക്ക് ആശ്വാസം. അന്തിമ വിധി വരുന്നത് വരെ ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതി അനുമതി നൽകി. നികുതി പിരിക്കാൻ റവന്യു വകുപ്പിന് സിംഗൾ ബഞ്ച് അനുമതി നൽകി.

ഭൂനികുതി സ്വീകരിക്കാന്‍ റവന്യൂ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കൈവശക്കാർ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. വഖഫ് ബോർഡ് ഭൂമിയിൽ അവകാശം ഉന്നയിച്ചെന്ന പേരിൽ നികുതി സ്വീകരിക്കാൻ റവന്യു അധികൃതർ തയാറാകുന്നില്ലെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടി . ഹരജിയിൽ പ്രാഥമികവാദം കേട്ട ജസ്റ്റിസ് സി ജയചന്ദ്രൻ അധ്യക്ഷനായ സിംഗാൾ ബഞ്ച് കരം ഒടുക്കാൻ കൈവശക്കാർക്കും കരം സ്വീകരിക്കാൻ റവന്യൂ വകുപ്പിനും ഇടക്കാല ഉത്തരവിലൂടെ നിർദ്ദേശം നൽകുകയായിരുന്നു.

ALSO READ: സ്വീകരിക്കാനെത്തുന്നത് വമ്പൻ ജനക്കൂട്ടം; ഡോ. കെ കെ ഹനീഫയുടെ പര്യടനത്തിന് ഊഷ്മള തുടക്കം

കൊച്ചി തഹസിൽദാർ 2022 ൽ പുറപ്പെടുവിച്ച ഉത്തരവു ചോദ്യം ചെയ്ത് കേരള വഖഫ് സംരക്ഷണവേദി നൽകിയ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഹർജികളിൽ അന്തിമ വിധി വരുന്നത് വരെയാണ് ഭുനികുതി സ്വീകരിക്കാൻ അനുമതി നൽകിയത്.മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഡിവിഷന് ബെഞ്ച്   ഉത്തരവിട്ടിരുന്നു. തുടർന്നു ഹർജികൾ നേരത്തേ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു സർക്കാരും ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. മുനമ്പത്ത് ഭൂ നികുതി സ്വീകരിക്കാൻ അനുമതി നൽകണമെന്ന് സത്യവാങ്ങ്മൂലത്തിലൂടെ സർക്കാർ ആവശ്യപ്പെട്ടിരുന്നു. മുനമ്പത്തെ ഭൂപ്രശ്നം പരിഹരിക്കുന്നതിൽ നിർണ്ണായക നടപടിയായാണ് ഇടക്കാല ഉത്തരവിനെ മുനമ്പം നിവാസികൾ കാണുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News