പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പൊങ്കാല മാലിന്യം കുഴിച്ചു മൂടാനുള്ള ന​ഗരസഭയുടെ ശ്രമം; കൈയോടെ പിടികൂടി നാട്ടുകാർ

aatukal waste+ disposal

ആറ്റുകാൽ പൊങ്കാല മാലിന്യനിർമാർജനത്തിന്റെ ഭാ​ഗമായി പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ മണ്ണിട്ട് മൂടാൻ ശ്രമിച്ച് ന​ഗരസഭ. മണ്ണുമാന്തി യന്ത്രവും ലോറികളും കെഎസ്ആർടിസി കോമ്പൗണ്ടിലെത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞതോടെയാണ് ശ്രമം ഉപേക്ഷിച്ചത്. നേതൃത്വം നൽകിയത് നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ആർ ഗോപൻ ആയിരുന്നു. ഇതിന് മുൻപ് നഗരസഭ കെഎസ്ആർടിസി കോമ്പൗണ്ടിൽ മാലിന്യം തള്ളിയത് വാർത്തയായിരുന്നു. നഗരസഭക്കെതിരെ ജനരോഷം ഉയരുന്നതിനിടെയാണ് നഗരസഭയുടെ ഭാ​ഗത്തു നിന്നും ഈ പ്രവർത്തിയുണ്ടായത്. ഈഞ്ചയ്ക്കലിലെ കെഎസ്ആർടിസി ഉടമസ്ഥയിലുള്ള സ്ഥലത്താണ് മാലിന്യം തള്ളാൻ ശ്രമം നടത്തിയത്.

updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News