മുണ്ടക്കൈ പുനരധിവാസത്തിന് കൈത്താങ്ങ്; വീട് നിർമ്മിക്കാൻ പെൻഷൻ കാശിൽനിന്ന് 20 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി അധ്യാപക ദമ്പതികൾ

PENSION CASH DONATION

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി സർക്കാർ നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി റിട്ട. പ്രൊഫസർ പി. കരുണാകരനും ഭാര്യ ഗീതയും. ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളിൽ ഒന്നിനായി 20 ലക്ഷം രൂപ ഇരുവരും ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. വേങ്ങാട് നടന്ന മുഖ്യമന്ത്രിയുടെ വികസന സംവാദ സദസ്സിൽ വെച്ചായിരുന്നു ഈ മാതൃകാപരമായ സംഭാവന.

അതിവേഗത്തിൽ പുനരധിവാസം സാധ്യമാക്കുന്ന എൽഡിഎഫ് സർക്കാരിലുള്ള വിശ്വാസമാണ് ഇത്തരമൊരു സഹായത്തിന് തങ്ങളെ പ്രേരിപ്പിച്ചതെന്ന് അഴീക്കോട് തെക്കുംഭാഗം സ്വദേശിയായ പി. കരുണാകരൻ പറഞ്ഞു. മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ ഒരു വീട് നിർമ്മിക്കാനായി ഈ തുക വിനിയോഗിക്കണമെന്നാണ് ഇവരുടെ ആഗ്രഹം.

ALSO READ: കേരളത്തിൽ സൂര്യരശ്മികൾ അപകടകാരിയാകുന്നുവോ? പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക, ഈ ജില്ലകളിൽ ഓറഞ്ച് അലേർട്ട്

അധ്യാപികയായ ഗീതയുടെ മാതാപിതാക്കളായ കുന്ദാരൻ രാഘവൻ, കെ.വി. കാർത്യായനി എന്നിവരുടെയും, കരുണാകരന്റെ സഹോദരൻ പൊട്ടന്റവിട ഏട്ടൻ നാണുവിന്റെയും സ്മരണാർത്ഥമാണ് തുക നൽകിയത്. മുൻ എംഎൽഎ എം. പ്രകാശൻ മുഖേനയാണ് മുഖ്യമന്ത്രിയെ കണ്ട് തുക കൈമാറാനുള്ള ആഗ്രഹം ഇവർ അറിയിച്ചത്. വികസന സംവാദ സംഗമ വേദിയിൽ ഉയർന്ന നിലയ്ക്കാത്ത കൈയടികൾക്കിടയിലാണ് ദമ്പതികൾ മുഖ്യമന്ത്രിക്ക് തുക കൈമാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News