ശബരിമല വിഷയത്തിൽ സസ്പെൻഷനിലായ മുരാരി ബാബു എൻഎസ്എസ് കരയോഗം ഭാരവാഹിത്വത്തിൽ നിന്ന് രാജി വച്ചു; നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് രാജിയെന്ന് സൂചന

Murari Babu

ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വര്‍ണപാളി കടത്തലില്‍ സർക്കാർ സസ്പെൻഡ് ചെയ്ത ശബരിമല മുൻ അഡ്മിനിട്രേറ്റിവ് ഓഫീസർ മുരാരി ബാബു എൻഎസ്എസ് കരയോഗം ഭാരവാഹിത്വത്തിൽ നിന്ന് രാജി വച്ചു.

എൻ എസ് എസ് നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് രാജി എന്നാണ് സൂചന. പെരുന്ന കരയോഗം വൈസ് പ്രസിഡൻ്റ് സ്ഥാനമാണ് രാജി വച്ചത്. എൻഎസ്എസ് നേതൃത്വം നിർബന്ധിത രാജി എഴുതി വാങ്ങിയെന്നാണ് സൂചന.

ALSO READ: ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും; അറസ്റ്റ് രേഖപ്പെടുത്തിയത് 11 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ

അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നാലെ മുരാരിയെയും അറസ്റ്റ് ചെയ്യുമെന്ന സൂചനയുമുണ്ട്. ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വര്‍ണപാളി കടത്തലില്‍ രണ്ടാം പ്രതിയാണ് മുരാരി ബാബു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News