
കൊലപാതക കേസിലെ പ്രതിയെ സ്ഥാനാർഥിയാക്കി NDA. ഗുരുവായൂർ നഗരസഭയിലാണ് വധക്കേസിലെ പ്രതി മത്സരിക്കുന്നത്. എസ് എഫ് ഐ പ്രവർത്തകനായിരുന്ന ഫാസിൽ വധക്കേസിലെ പ്രതികളിൽ ഒരാളായ മാടമ്പാറ വിശ്വൻ ഗുരുവായൂർ നഗരസഭയിലാണ് മത്സരത്തിനിറങ്ങുന്നത്. എട്ടാം വാർഡായ പാലബസാറിൽ നിന്നാണ് മത്സരിക്കുന്നത്.
2013ല്‍ ആണ് കൊലപാതകം നടന്നത്. തൈക്കാട് ബ്രഹ്മ കുളത്താണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്ന ഫാസിലിനെ സംഘം ചേർന്ന് ആർ എസ് എസ് പ്രവർത്തകർ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ആകെ 14 പ്രതികളാണ് ഉണ്ടായിരുന്നത്. കേസിൽ വിചാരണ പൂർത്തിയാക്കി പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസില്‍ ഇതുവരെ ശിക്ഷാവിധി വന്നിട്ടില്ല.
നേരത്തെ, തിരുവനന്തപുരം വട്ടിയൂർക്കാവ് വഴോട്ടുകോണം വാർഡിൽ കാപ്പ കേസ് പ്രതിയെയും ബിജെപി സ്ഥാനാർത്ഥിയാക്കിയിരുന്നു. സുഗതനെ ആണ് സ്ഥാനാര്‍ഥിയാക്കിയത്. നിലവില്‍ ഇയാള്‍ KAA(P)A 15 (B) പ്രകാരം ആറു മാസം സ്റ്റേഷനിൽ വന്ന് ഒപ്പിടാൻ നിർദ്ദേശമുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

