
തീവ്രവർഗീയ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ്. സിപിഐഎം ഓഫിസുകളിൽ മുസ്ലിം പെൺകുട്ടികളെ ഹിന്ദുക്കൾക്ക് വിവാഹം ചെയ്തു കൊടുക്കുന്നു; എന്നാൽ തിരിച്ചു വിവാഹം നടന്നാൽ ലൗ ജിഹാദെന്നു ആക്ഷേപിക്കുമെന്നാണ് മലപ്പുറം തെന്നല പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് എം പി കുഞ്ഞിമൊയ്തീൻ പ്രസ്താവന നടത്തിയത്.
മതസ്പർദ്ധയുണ്ടാക്കുന്നതാണ് പരാമർശങ്ങൾ. എംപി കുഞ്ഞിമൊയ്തീൻ സിപിഐഎം ഓഫിസ് ചൂണ്ടിക്കാണിച്ചാണ് വിദ്വേഷം പരത്താൻ ശ്രമിക്കുന്നത്. മുസ്ലിം പെൺകുട്ടികളെ ഹിന്ദു ആൺകുട്ടികൾക്ക് കെട്ടിച്ചു കൊടുക്കുന്നതാണ് സിപിഐഎം നയം. ഓഫിസുകളിൽ വിവാഹം നടത്തും. തിരിച്ചു സംഭവിച്ചാൽ ലൗവ് ജിഹാദാണെന്നു പറയുമെന്നും കുഞ്ഞിമൊയ്തീൻ പറഞ്ഞു.
തെന്നലയിൽ എൽഡിഎഫ് സ്ഥാനാർത്ഥി സയ്യിദലി മജീദിൻ്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെയുള്ള പ്രതിഷേധ യോഗത്തിലായിരുന്നു പ്രസംഗം. സയ്യിദലി മജീദിനെ സിപിഐഎം തള്ളിപ്പറയുകയും സയ്യിദലി മജീദ് മാപ്പ് പറയുകയും ചെയ്തിരുന്നു. പിന്നീടാണ് മതസ്പർദ്ധയുണ്ടാക്കാനുള്ള നീക്കം മുസ്ലിം ലീഗ് നടത്തിയത്.
English summary : Muslim League leader makes remarks that incite religious hatred in malappuram.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

