പാറാട് ആക്രമണം അഴിച്ചുവിട്ട് ലീഗ്, കോൺഗ്രസ് പ്രവർത്തകർ; സിപിഐഎം സ്തൂപം തകർത്തു

CPIM

കണ്ണൂർ പാറാട് സിപിഐഎമ്മിന്റെ സ്തൂപം തകർത്ത് മുസ്ലിം ലീഗ്, കോൺഗ്രസ് പ്രവർത്തകർ. പാറാട് സർവീസ് സ്റ്റേഷന് സമീപം നടന്ന മുസ്ലീം ലീഗ് ആഹ്ളാദ പ്രകടനത്തിനിടെയാണ് സ്തൂപം തകർത്തതെന്നാണ് പരാതി. പ്രദേശത്ത് വ്യാപക ആക്രമണം അഴിച്ചുവിടുകയാണ് യുഡിഎഫ്.

സിപിഐഎമ്മിന്റെ ‘അരിവാൾ ചുറ്റിക’ സ്തൂപമാണ് മുസ്ലിം ലീഗ്, കോൺഗ്രസ് പ്രവർത്തകർ അടിച്ചു തകർത്തത്. പ്രകടനത്തിനിടയിൽ ലീഗ് പ്രവർത്തകർ പ്രകോപനപരമായി മുദ്രാവാക്യങ്ങൾ വിളിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു. സ്ഥലത്ത് കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാൻ പൊലീസ് ശക്തമായ സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുണ്ട്. തകർത്ത സ്തൂപം പുനഃസ്ഥാപിക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

ALSO READ: മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ദളിത് വിഭാ​ഗക്കാരൻ; പഞ്ചായത്തിൽ ചാണകം തളിച്ച് ലീഗ് പ്രവർത്തകർ

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സംസ്ഥാനത്തൊട്ടാകെ വ്യാപക ആക്രമണം അ‍ഴിച്ചുവിടുകയാണ് യുഡിഎഫ്. കോഴിക്കോട് കൊടിയത്തൂരിൽ കൊലവിളിയുമായാണ് യുഡിഎഫ് ആഹ്ലാദ പ്രകടനം നടത്തിയത്. ജില്ലാപഞ്ചായത്ത് സ്ഥാനാർത്ഥി നാസർ കോളായിയെയും മുൻ പഞ്ചായത്ത് പ്രസിഡന്റ് സി ടി സി അബ്ദുള്ളയേയും കൊല്ലുമെന്നാണ് ഭീഷണി മുദ്രാവാക്യം.

അതേസമയം കാസർഗോഡ് ചെറുവത്തൂർ ഡിവിഷനിൽ വിജയിച്ച LDF സ്ഥാനാർത്ഥിയുടെ വിജയാഹ്ലാത്തിനിടെ ലീഗ് പ്രവർത്തകർ കൊടി പിടിച്ചെടുക്കാൻ ശ്രമിച്ചു. മടക്കരയിൽ എൽഡിഎഫിന്റെ വിജയാഹ്ളാദ പ്രകടനത്തിന് നേരെ മുസ്ലീം ലീഗ് പ്രവർത്തകർ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News