അരിയൂർ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട്: ജില്ലാ ജനറൽ സെക്രട്ടറിയെ മാറ്റി മുസ്‌ലിം ലീഗ് നേതൃത്വം

Ariyoor bank scam

മുസ്ലിം ലീ​ഗ് നേതൃത്വത്തെ ഒന്നാകെ പ്രതിസന്ധിയിലാക്കിയ സംഭവമായിരുന്നു അരിയൂർ സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട്. ഒടുവിൽ ഇപ്പോൾ ആ സംഭവത്തിൽ നടപടിയുമായി എത്തിയിരിക്കുകയാണ് ലീ​ഗ് നേതൃത്വം. ഇപ്പോൾ പാലക്കാട് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ടി എ സിദ്ദിഖിനെ സ്ഥാനത്ത് നിന്ന് നീക്കിയിരിക്കുകയാണ് മുസ്ലിം ലീ​ഗ്.

മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റി നിയോഗിച്ച പി. അബ്ദുൽ ഹമീദ് എംഎൽഎയുടെ അന്വേഷണ കമ്മീഷൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായിരിക്കുന്നത്. 20 വർഷത്തോളമായി അരിയൂർ ബാങ്കിൻ്റെ പ്രസിഡൻ്റായിരുന്നു അഡ്വ. ടി എ സിദ്ദിഖ്. സിദ്ദിഖ് പ്രസിഡന്റായിരുന്ന കാലയളവിലാണ് സഹകരണ ബാങ്കിൽ ഈ ക്രമക്കേടുകളെല്ലാം നടന്നത്.

ALSO READ: പേരാമ്പ്ര കോണ്‍ഗ്രസ് സംഘര്‍ഷം; പൊലീസ് ഉദ്യോഗസ്ഥനെതിരെ നുണപ്രചാരണം നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ മാപ്പ് പറയണം: സിപിഐഎം

മുസ്ലിം ലീ​ഗിന്റെ നേതൃത്വത്തിൽ കോടികളുടെ തട്ടിപ്പായിരുന്നു അരിയൂർ സഹകരണ ബാങ്കിൽ നടന്നത്. ഇതിനെതിരെ ലീ​ഗിന്റെ തന്നെ സംഘടനയായ കെഎംസിസി അടക്കം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. സംഭവത്തിൽ വലിയ പ്രതിഷേധമായിരുന്നു ലീ​ഗിനെതിരെ ഉയർന്നത്. സിദിഖ് റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് ബാങ്കിനെ ഉപയോഗിച്ചുവെന്ന് പരാതി ഉയർന്നിരുന്നു. പി എ സലാം മാസ്റ്ററാണ് പുതിയ പാലക്കാട് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News