തട്ടിപ്പ് ആരോപണങ്ങളുടെ പെരുമ‍ഴയിലും പി കെ ഫിറോസിന് കുട പിടിച്ച് ലീഗ് നേതൃത്വം

pk firos

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെതിരേ തുടർച്ചയായി സാമ്പത്തിക തട്ടിപ്പാരോപണങ്ങൾ വരുമ്പോഴും പ്രതികരിക്കാതെ മുസ്ലിം ലീഗ് നേതൃത്വം. ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണം നടത്താൻ പോലും നേതൃത്വം തയാറായിട്ടില്ല. വയനാട് ഉൾപ്പെടെ യൂത്ത് ലീഗ് പിരിച്ച വിവിധ ഫണ്ടുകളിലാണ് ആദ്യം ആരോപണമുയർന്നത്.

ഒരു തൊഴിലുമില്ലാത്ത സംസ്ഥാന ജനറൽ സെക്രട്ടറിയുടെ അനധികൃത സ്വത്ത് സമ്പാദനവും കോടികൾ വില മതിയ്ക്കുന്ന വീടും പിന്നാലെ ചർച്ചയായി. കോഴിക്കോട് വില്ലാ പ്രൊജക്ടുമായി ബന്ധപ്പെട്ടും പണത്തിന്‍റെ സ്രോതസ്സ് വെളിപ്പെടുത്തണമെന്ന ആവശ്യമുയർത്തി കെ ടി ജലീൽ രംഗത്തെത്തിയിരുന്നു. ഒന്നിലും അന്വേഷണമുണ്ടായില്ല.

ALSO READ; ബീഡി – ബീഹാർ പോസ്റ്റ്: വിടി ബൽറാം തെറിക്കും ? കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം പുനസംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ്

ഇതിനിടെയാണ് യുഎഇയിലെ ഫോർച്യൂൺ ഹൗസ് ജനറൽ ട്രേഡിങ് കമ്പനിയിലെ സെയിൽസ് മാനേജരായി രേഖയുണ്ടാക്കി പി കെ ഫിറോസ് മാസം അഞ്ചു ലക്ഷത്തോളം ശമ്പളം വാങ്ങുന്നത് പുറത്തുവരുന്നത്. ഷെയർ മറച്ചുവെയ്ക്കാനാണ് വ്യാജ തൊഴിൽക്കാർഡ് ഉണ്ടാക്കിയത്. യൂത്ത് ലീഗ് നടത്തിയ ദോത്തി ചലഞ്ചിലും ഫിറോസ് പണം വാരി. 200 രൂപയുടെ തുണി 500 രൂപക്ക് നൽകിയാണ് പണമുണ്ടാക്കിയത്. സാമ്പത്തിക ക്രമക്കേടുകളിൽ വ്യക്തത വരുത്തണമെന്ന് നേതൃത്വം ആവശ്യപ്പെടാത്തത് ഭയം കൊണ്ടാണെന്ന് മുസ്ലിം ലീഗ് പ്രവർത്തകർക്കിടയിലും ആക്ഷേപമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News