വയനാട് പുനരധിവാസം: കോൺഗ്രസിനെ തള്ളി മുസ്ലിംലീഗ്; ലീഗ് ഭൂമി ഏറ്റെടുക്കുമ്പോൾ ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ സഹായിച്ചതായി പി കെ കുഞ്ഞാലിക്കുട്ടി

pk kunhalikutty + Wayanad rehabilitation

വയനാട് പുനരധിവാസ പ്രവർത്തനങ്ങളിൽ സർക്കാരിനെതിരെ വ്യാജ പ്രചാരണങ്ങളും കുത്തിത്തിരിപ്പ് പ്രവർത്തനങ്ങളും നടത്തുന്ന കോൺഗ്രസിനെ തള്ളി മുസ്ലിംലീഗ്. ദുരന്തബാധിതർക്ക് വീട് വെക്കാൻ സർക്കാർ ഞങ്ങളെയും സഹായിച്ചിട്ടുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദുരന്തബാധിതർക്കായി ലീഗ് ഭൂമി എടുക്കുമ്പോൾ പല ഭൂമി പ്രശ്നങ്ങളും ഉണ്ടായിരുന്നു.

സർക്കാർ സഹായിച്ചത് കൊണ്ടാണ് ഞങ്ങൾക്ക് വീട് പണിയാൻ കഴിഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദുരന്തബാധിതർക്ക് വീട് കിട്ടുക എന്നുള്ളതായിരുന്നു എല്ലാവരുടെയും പ്രധാന ലക്ഷ്യം. അതിന് സർക്കാർ പിന്തുണ നൽകി. സർക്കാർ വീടുകൾക്ക് മുഴുവൻ സപ്പോർട്ടും നൽകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ALSO READ; കിഫ്ബിയെയും ബജറ്റിനെയും സഭയിലെ വികസന ചർച്ചകളെയും എതിർക്കും; പക്ഷെ പദ്ധതി നടപ്പിലായാൽ ഫ്ലക്സിൽ ഞങ്ങളുടെ ഫോട്ടോ മാത്രം മതി

സംസ്ഥാന സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടനം മാർച്ച് ഒന്നിന് നടക്കും. ആകെ 410 വീടുകളും അനുബന്ധ സൗകര്യങ്ങളും വിഭാവനം ചെയ്തിട്ടുള്ള ടൗൺഷിപ്പിന്റെ ഒന്നാംഘട്ടത്തിൽ 178 വീടുകളാണ് പൂർത്തിയായത്. ഇതിനെതിരെയാണ് പ്രതിപക്ഷനേതാവ് വിഡി സതീശൻ അടക്കമുള്ളവർ പലവിധത്തിൽ രംഗത്ത് വരുമ്പോ‍ഴാണ്, യുഡിഎഫിലെ പ്രമുഖ സഖ്യകക്ഷിയായ ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടി തന്നെ സർക്കാരിന്‍റെ പിന്തുണയെ എടുത്തു പറഞ്ഞ് രംഗത്തെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News