ലീഗിന് ചാഞ്ചാട്ടം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ നിലപാട് മാറ്റവുമായി മുസ്ലിം ലീഗ്

Muslim League

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ മുസ്ലിം ലീഗിനും നിലപാട് മാറ്റം. വി ഡി സതീശനെ പരസ്യമായി പിന്തുണച്ച മുസ്ലിം ലീഗ് ഇപ്പോൾ ചർച്ചകൾ നിരീക്ഷിക്കുകയാണ്. സാഹചര്യങ്ങൾ വിലയിരുത്തി പുനരാലോചന നടത്താമെന്ന് നേതാക്കൾ.

തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പരസ്യമായി പിന്തുണച്ച് മുസ്ലിം ലീഗ് രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ വികാരമാണത് എന്നായിരുന്നു പാണക്കാട് സ്വാദിഖലി തങ്ങളുടെ വിശദീകരണം. എന്നാൽ കാര്യങ്ങൾ സങ്കീർണമായതോടെ മുസ്ലിം ലീഗും പിന്നോട്ടു പോയി. പരസ്യ പ്രസ്താവന വേണ്ടെന്ന് നേതാക്കൾക്ക് നിർദ്ദേശം. മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കട്ടേയെന്ന് പൊതുനിലപാട്.

ALSO READ: ‘അദാനി ഗ്രൂപ്പുമായി രഹസ്യബന്ധമോ’; സതീശന്റെ മം​ഗലാപുരം യാത്രയ്ക്കെതിരെ ഫ്ലക്സ്

ഹൈക്കമാൻഡ് മുസ്ലിം ലീഗിനോട് അഭിപ്രായം ചോദിക്കുകയാണെങ്കിലും പക്ഷം ചേരാതിരിയ്ക്കാനാണ് തീരുമാനം. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ചേരിതിരിഞ്ഞു നിൽക്കുമ്പോൾ പക്ഷം ചേർന്ന് മുസ്ലിംലീഗുമായുള്ള ബന്ധം വഷളാക്കേണ്ടെന്ന് സാദിഖലി തങ്ങൾ തന്നെ ഒടുവിൽ നിർദേശിച്ചു. സാഹചര്യങ്ങൾ വിലയിരുത്തി പുനരാലോചന നടത്താമെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും നേതാക്കളെ അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News