പൈവളിഗെയിൽ ലീഗ് പിന്തുണയിൽ ബിജെപിക്ക്‌ സ്റ്റാൻഡിങ് കമ്മിറ്റി

kasaragod + bjp + muslim league

കാസർഗോഡ് പൈവളിഗെ ഗ്രാമപഞ്ചായത്തിൽ സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്ത് മുസ്ലീം ലീഗ് അംഗം. ലീഗ് അംഗത്തിന്റെ പിന്തുണയിൽ ബിജെപിക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ലഭിച്ചു. പൈവളിഗെ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി തിരഞ്ഞെടുപ്പിൽ കോലീബി സഖ്യത്തിലൂടെയാണ് ബിജെപി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റിയിൽ ചെയർമാൻ സ്ഥാനം നേടിയത്.

ബിജെപിക്കായി സുമന ജി ബട്ടും. എൽഡിഎഫിനായി ദിനേശ്വരി നാഗേഷുമാണ് മത്സരിച്ചത്. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റിയിൽ ബിജെപിക്ക് 2 ഉം സി പി ഐ എമ്മിന് 2 ഉം ഒരു ലീഗ് അംഗവുമാണുള്ളത്. ചെയർമാൻ തെരഞ്ഞെടുപ്പിൽ കടങ്കൊടി വാർഡിൽ നിന്ന് ജയിച്ച മുസ്ലിം ലീഗ് അംഗം മൈമൂനത്തുൽ മിസ്‌രിയ ബിജെപിക്ക് വോട്ട് ചെയ്തു. ഇതോടെ രണ്ടിനെതിരെ 3 വോട്ട് നേടി ബിജെപിയുടെ സുമന ജി ബട്ട് ചെയർപേഴ്സണായി.

ALSO READ; രാഹുലിനെ വിശദമായി ചോദ്യം ചെയ്യാൻ SIT: ചോദ്യാവലി തയാറാക്കി അന്വേഷണ സംഘം; അന്വേഷണവുമായി സഹകരിക്കാതെ രാഹുൽ

പൈവളിഗെ ഗ്രാമ പഞ്ചായത്തിൽ LDF 7, UDF 9, BJP 5 ഇങ്ങനെയാണ് കക്ഷി നില.
നേരത്തെ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതിയിൽ എൽഡിഎഫ് മുൻതൂക്കം നേടുന്നത് തടയാൻ കോൺഗ്രസും ബിജെപിയും മുസ്ലിം ലീഗും ഒന്നിച്ചിരുന്നു. പൊതുവിഭാഗത്തിൽ ഒഴിവുള്ള 4 സീറ്റിലേക്ക് 3 LDF അംഗങ്ങളും 2 ബിജെപി അംഗങ്ങളുമാണ് മത്സരിച്ചിരുന്നത്. സിപിഐഎമ്മിന്റെ മൂന്ന് അംഗങ്ങളും വിജയിക്കുന്നത് തടയാൻ യുഡിഎഫും ബിജെപിയും ധാരണയിലെത്തി. കോൺഗ്രസിൻ്റെ രണ്ട് അംഗങ്ങളും രണ്ട് മുസ്ലിംലീഗ് അംഗങ്ങളും ബിജെപി അംഗത്തെ വോട്ട് ചെയ്ത് വിജയിപ്പിക്കുകയായിരുന്നു.

രണ്ട് ദിവസങ്ങളിലായി കോലീബി അവിശുദ്ധ സഖ്യത്തെ തുറന്ന് കാണിച്ച് എൽഡിഎഫിൻ്റെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചിരുന്നു. കാസർഗോഡ് പുല്ലൂർപെരിയ പഞ്ചായത്തിലും LDFനെതിരെ കോലീബി സഖ്യമാണ് പ്രവർത്തിച്ചത്. പുല്ലൂർ പെരിയ പഞ്ചായത്തിൽ ബിജെപി അംഗത്തിൻ്റെ പിന്തുണയോടെ മുഴുവൻ സ്ഥിരം സമിതികളിലും മുൻതൂക്കം നേടി UDF ചെയർമാൻ സ്ഥാനം നേടിയിരുന്നു. ദേലംപാടിയിൽ സ്ഥിരം സമിതികൾ പരസ്പരം പിന്തുണച്ച് കോൺഗ്രസും ബിജെപിയും മുസ്ലീംലീഗും പങ്കിട്ടെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News