
മലപ്പുറം പെരിന്തൽമണ്ണയിൽ CPIM ഓഫീസിന് നേരേ മുസ്ലിം ലീഗിന്‍റെ കല്ലേറ്. നഗരസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങിനു പിന്നാലെയാണ് സംഘർഷം ഉണ്ടായത്. വിജയാഘോഷ പ്രകടനത്തിനിടെ മുസ്ലിംലീഗ് പ്രവർത്തകർ കല്ലേറ് നടത്തുകയായിരുന്നു. തുടർന്ന് സി പി ഐ എം പ്രതിഷേധ പ്രകടനം നടത്തി. തെരഞ്ഞെടുപ്പ് ഫലം വന്നത് മുതൽ സംസ്ഥാന വ്യാപകമായി ലീഗ് ഇടതുപക്ഷ പാർട്ടികൾക്കെതിരെ വ്യാപക അക്രമണം അഴിച്ചു വിട്ടിരുന്നു.
പെരിന്തൽമണ്ണയിൽ യുഡിഎഫ് പ്രവർത്തകരെ നജീബ് കാന്തപുരം എംഎൽഎ ക്രിമിനൽവൽക്കരിച്ചെന്ന് സിപിഐഎം ആരോപിച്ചു. ഇന്നലെ രാത്രിയോടെയാണ് പെരിന്തൽമണ്ണ ഏരിയാ കമ്മിറ്റി ഓഫിസായ ചെറുകാട് സ്മാരകത്തിന് നേരേ കല്ലേറുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് കൃത്യം ചെയ്തതെന്ന് സിപിഐഎം നേതാവ് വി ശശികുമാർ പറഞ്ഞു.
ALSO READ; അർഹരായവർക്ക് പ്രതിമാസം 1000 രൂപ ധനസഹായം; ‘സ്ത്രീ സുരക്ഷാ പദ്ധതിയിൽ’ ഇന്നു മുതൽ അപേക്ഷിക്കാം
തുടർന്നു നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ മുസ്ലിം ലീഗ് ഓഫിസിനു നേരെയും കല്ലേറുണ്ടായി. തുടർന്ന് ലീഗുകാർ ദേശീയപാത ഉപരോധിച്ചു. ഹർത്താൽ പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിൻവലിച്ചു. വ്യാജ പ്രചരണം നടത്തിയാണ് ആക്രമിച്ചതെന്ന് എംഎൽഎ ആരോപിച്ചു. രാഷ്ട്രീയത്തിൽ സത്യസന്ധത പുലർത്താതെ എംഎൽഎ കളവ് പറയുകയാണെന്ന് വി ശശികുമാർ തിരിച്ചടിച്ചു. കല്ലേറിൽ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

