കാസർഗോഡ് മടക്കരയിൽ LDF വിജയാഹ്ളാദ പ്രകടനത്തിന് നേരെ കല്ലെറിഞ്ഞ് മുസ്ലീം ലീഗ് പ്രവർത്തകർ; ദൃശ്യങ്ങൾ പുറത്ത്

MUSLIM LEAGUE

കാസർഗോഡ് മടക്കരയിൽ എൽഡിഎഫ് വിജയാഹ്ളാദ പ്രകടനത്തിന് നേരെ കല്ലെറിഞ്ഞ് മുസ്ലീം ലീഗ് പ്രവർത്തകർ. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചെറുവത്തൂർ ഡിവിഷനിൽ എൽഡിഎഫിന്റെ കൊടി പിടിച്ചെടുക്കാൻ ലീഗ് പ്രവർത്തകർ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

ചെറുവത്തൂർ ഡിവിഷനിൽ വിജയിച്ച LDF സ്ഥാനാർത്ഥി സെറീന സലാമിൻ്റെ വിജയാഹ്ലാത്തിനിടെയാണ് ലീഗ് പ്രവർത്തകർ കൊടി പിടിച്ചെടുക്കാൻ ശ്രമിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്താകെ വ്യാപക ആക്രമണമാണ് യുഡിഎഫും ബിജെപിയും അ‍ഴിച്ചുവിടുന്നത്.

ALSO READ: തിരുവനന്തപുരം നഗരസഭയിൽ BJP അധികാരം ഉറപ്പിച്ചത് കോണ്‍ഗ്രസ് തണലിൽ: BJP ജയിച്ച 41 വാര്‍ഡുകളിൽ കോണ്‍ഗ്രസ് മൂന്നാമത്; 25 വാര്‍ഡുകളിൽ യുഡിഎഫിന് ലഭിച്ചത് ആയിരത്തില്‍ താഴെ വോട്ടുകള്‍

അതേസമയം കോഴിക്കോട് കൊടിയത്തൂരിൽ യുഡിഎഫ് വ്യാപക ആക്രമണം നടത്തി. കൊലവിളിയുമായാണ് ഇവിടെ ആഹ്ലാദ പ്രകടനം നടത്തിയത്. ജില്ലാപഞ്ചായത്ത് സ്ഥാനാർത്ഥി നാസർ കോളായിയെയും മുൻ പഞ്ചായത്ത് പ്രസിഡന്റ് സി ടി സി അബ്ദുള്ളയേയും കൊല്ലുമെന്ന് ഭീഷണി മു‍ഴക്കിയായിരുന്നു യുഡിഎഫ് പ്രകടനം. കൊടിയത്തൂർ പഞ്ചായത് മുൻ വാർഡ് മെമ്പർ MT റിയാസും യൂത്തലീഗ് നേതാവ് ചാലക്കൽ ഷമീറും ആണ് കൊലവിളിയുമായി പ്രകടനം നടത്തിയത്. ഒന്നും രണ്ടും പ്രതികൾ ഞങ്ങൾ ആയിരിക്കും എന്നും ഇവർ ആക്രോശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News