
ജമാഅത്തെ ഇസ്‌ലാമിയും ആർഎസ്എസും കൊടും വിഷമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കേരളത്തിൽ വർഗീയതയുടെ കൊടുംവിഷം കുത്തിവയ്ക്കുന്നവരാണ് ജമാഅത്തെ ഇസ്‌ലാമിയും സംഘപരിവാറും എന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയെ വിമർശിക്കുമ്പോൾ, അത് ന്യൂനപക്ഷത്തെ വിമർശിക്കുകയാണ് എന്ന തരത്തിൽ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജമാഅത്തെ ഇസ്‌ലാമിയുടെ മുദ്രാവാക്യങ്ങൾ ഏറ്റെടുത്ത് ആരും മുന്നോട്ട് പോകരുതെന്ന് ഗോവിന്ദൻ മാസ്റ്റർ മുന്നറിയിപ്പ് നൽകി. ജമാഅത്തെ ഇസ്‌ലാമി ഉയർത്തുന്ന വാദങ്ങൾ വിശ്വാസികൾക്ക് വേണ്ടിയല്ലെന്നും മറിച്ച് രാഷ്ട്രീയ അധികാരത്തിനും ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ALSO READ: ശബരിമല കൊടിമര പുനർമനിർമാണം: ഹൈക്കോടതി ഉത്തരവിൽ പുറത്തെത്തിയത് യുഡിഎഫ് ഭരണസമിതിയുടെ ക്രമക്കേടുകൾ
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷം ഇടതുപക്ഷത്തെ കൈവിട്ടു എന്ന രീതിയിലുള്ള തെറ്റായ ആരോപണങ്ങളെ എം വി ഗോവിന്ദൻ തള്ളി. മലപ്പുറം ജില്ലയിൽ മാത്രം പത്ത് ലക്ഷത്തോളം വോട്ട് ഇടതുമുന്നണിക്ക് ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം ലീഗും ജമാഅത്തെ ഇസ്‌ലാമിയും ചേർന്ന് കള്ളപ്രചരണങ്ങൾ നടത്തുകയാണെന്നും പറഞ്ഞു.
അതേസമയം നെല്ലിൻ്റെ അധിക ബോണസ് നിർത്തണമെന്ന കേന്ദ്രനിർദ്ദേശത്തിനെതിരെയും എം വിഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. കർഷകരോടുള്ള വെല്ലുവിളിയാണ് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നെൽ കർഷകർക്കുളള സഹായത്തിൽ കേന്ദ്ര വിഹിതം കിട്ടുന്നില്ലെന്നും മറുവശത്ത് കോർപ്പറേറ്റുകളുടെ ഭീമമായ കടം എഴുതിത്തള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

