‘ഭരണഘടനാ തത്വങ്ങൾ പാലിക്കുന്നതിന് പകരം RSS – BJP താത്പര്യമനുസരിച്ച് കേന്ദ്രം കേരളത്തോട് പെരുമാറുന്നു’: എം വി ഗോവിന്ദൻ മാസ്റ്റർ

mv govindan vikasana munnetta jadha against vd satheesan

കേന്ദ്ര ഗവൺമെന്റ് ഫെഡറൽ ഭരണഘടനാ തത്വങ്ങൾ പാലിക്കുന്നതിന് പകരം ആർഎസ്എസ്, ബിജെപി താൽപ്പര്യങ്ങൾക്കനുസരിച്ചാണ് കേരളത്തോട് പെരുമാറുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. കേരളത്തിനെതിരായ കേന്ദ്ര നടപടികൾക്കെതിരെ തിരുവനന്തപുരത്ത് നടക്കുന്ന സത്യാ​ഗ്രഹ സമരത്തിൽ സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ ശ്വാസം മുട്ടിച്ചു കൊല്ലാനും ട്രഷറി പൂട്ടിക്കാനുമുള്ള അപ്രഖ്യാപിത നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.

സാധാരണക്കാർക്ക് നൽകുന്ന ആനുകൂല്യങ്ങൾ തടസപ്പെടുത്തുകയാണ് ഈ കേന്ദ്ര നീക്കത്തിന് പിന്നിലെ ലക്ഷ്യം. ഇത്തരം സാമ്പത്തിക പ്രതിരോധങ്ങൾക്കിടയിലും, വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും മാറ്റിവെക്കാതെ ജനങ്ങളെ ചേർത്തുനിർത്തി മുന്നോട്ട് പോവുകയാണ് ഇടത് സർക്കാർ ചെയ്തത്.

ALSO READ; ‘ധനകാര്യ കമ്മീഷനുകൾ വഴിയുള്ള വിഹിത വിതരണം ഔദാര്യമല്ല; ഭരണഘടനാപരമായുള്ള സംസ്ഥാനങ്ങളുടെ അവകാശം’: അമിത് ഷായുടെ പ്രസ്താവനയെ ഖണ്ഡിച്ച് മുഖ്യമന്ത്രി

കഴിഞ്ഞ പത്ത് വർഷമായി ഇത്തരം വെല്ലുവിളികളെ അതിജീവിച്ചാണ് ഈ ഗവൺമെന്റ് പ്രവർത്തിക്കുന്നത്. കേരളത്തിലെ പ്രതിപക്ഷമായ യുഡിഎഫ്, സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് പകരം കേന്ദ്ര ഗവൺമെന്റിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ചരിത്രത്തിലാദ്യമായി എൽഡിഎഫ് രണ്ടാം തവണയും അധികാരത്തിൽ വന്നതോടെ, എല്ലാ വികസന പ്രവർത്തനങ്ങളെയും രാഷ്ട്രീയമായി എതിർക്കാനാണ് പ്രതിപക്ഷം മുന്നിട്ടിറങ്ങിയതെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News