‘ഓരോ വർഷവും കൃത്യമായി പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന സർക്കാരാണ് ഇടത് സർക്കാർ’: എംവി ഗോവിന്ദൻ മാസ്റ്റർ

mv-govindan-master

കേരളത്തിന്‍റെ ഭാവി നിർണയിക്കുന്ന രാഷ്ട്രീയ പോരാട്ടമാണ് നടക്കാൻ പോകുന്നതെന്നും, ഇതിന്‍റെ ഉത്പന്നമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരുമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ. നടപ്പിലാക്കണമെന്ന് തീരുമാനിച്ച കാര്യങ്ങളിൽ ഓരോ വർഷവും കൃത്യമായി പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന അവതരിപ്പിക്കുന്ന സർക്കാരാണ് എൽഡിഎഫിന്‍റേതെന്നും അദ്ദേഹം പറഞ്ഞു. വരുന്ന മാസങ്ങളിൽ പ്രകടന പത്രികയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും നടപ്പിലാക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

കേരളം അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തിനും അത്തരമൊരു പ്രഖ്യാപനം നടത്താനായിട്ടില്ല. അതിദാരിദ്യം മാത്രമേ തുടച്ചു നീക്കിയിട്ടുള്ളൂ. ദാരിദ്ര്യം അവസാനിപ്പിച്ചിട്ടില്ല. വരുന്ന അഞ്ച് വർഷക്കാലം കൂടി ലഭിച്ചാൽ മാത്രമേ കേവല ദാരിദ്രം ഇല്ലാതാക്കാൻ കഴിയൂ എന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ; ജയിച്ചുതുടങ്ങി എൽഡിഎഫ്; ആന്തൂർ നഗരസഭയിലും മലപ്പട്ടം പഞ്ചായത്തിലും രണ്ടുവീതം വാർഡുകളിൽ എതിരില്ല

വരികൾക്കിടയിൽ വായിക്കാനും കാണുന്നതിനപ്പുറം കാണാനും ഉള്ള ശേഷി കാരണമാണ് കേരളത്തിൽ ഇടതുപക്ഷ പ്രസ്ഥാനം നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങൾക്ക് ഇവിടത്തെ മാധ്യമങ്ങൾ കൂട്ട് നിൽക്കുകയാണ്. മറ്റൊരിടത്തും മാധ്യമങ്ങൾ ഇങ്ങനെ ചെയ്യുന്നില്ല. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും വലിയ ഇകഴ്ത്തൽ നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

RSS കാർക്ക് വിശ്വാസമില്ല, അവർ വർഗീയവാദികളാണെന്നും ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു. രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള ചവിട്ടുപടിയാണ് അവർക്ക് വിശ്വാസം. ഭൂരിപക്ഷ വർഗീയതയായാലും ന്യൂനപക്ഷ വർഗീയതയായാലും വിശ്വാസം രാഷ്ട്രീയ അധികാരത്തിലേക്ക് കടക്കാനുള്ള ചവിട്ട് പടിയായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

updating….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News